Kannur

പഴശ്ശി ഡാം അതിവേഗം നിറയുന്നു; ഏതുനിമിഷവും തുറന്നേക്കാമെന്ന് മുന്നറിയിപ്പ്

പഴശ്ശി റിസര്‍വോയറിന്റെയും വളപട്ടണം പുഴയുടെയും കരയില്‍ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികള്‍ക്കു സമീപത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും കലക്്ടര്‍ അറിയിച്ചു

പഴശ്ശി ഡാം അതിവേഗം നിറയുന്നു; ഏതുനിമിഷവും തുറന്നേക്കാമെന്ന് മുന്നറിയിപ്പ്
X

കണ്ണൂര്‍: കനത്ത മഴ തുടരുന്നതിനാല്‍ പഴശ്ശി ഡാം അതിവേഗം നിറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഡാമിന്റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കാന്‍ സാധ്യതയുണ്ടെന്നും ജില്ലാ കലക്്ടര്‍ അറിയിച്ചു. ജലനിരപ്പ് അപകടമായ വിധം ഉയരുന്നതിനാല്‍ ഡാം തുറന്നുവിട്ടേക്കാം. പഴശ്ശി റിസര്‍വോയറിന്റെയും വളപട്ടണം പുഴയുടെയും കരയില്‍ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികള്‍ക്കു സമീപത്തുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും കലക്്ടര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it