Kannur

എന്‍ആര്‍സി, സിഎഎ ഭരണകൂട ഭീകരതയുടെ പുതിയ മുഖങ്ങള്‍: കാംപസ് ഫ്രണ്ട്

എന്‍ആര്‍സി, സിഎഎ ഭരണകൂട ഭീകരതയുടെ പുതിയ മുഖങ്ങള്‍: കാംപസ് ഫ്രണ്ട്
X

ഇരിട്ടി: ഭരണകൂട ഭീകരതയുടെ പുതിയകാല മുഖങ്ങളാണ് എന്‍ആര്‍സിയും സിഎഎയുമെന്ന് കാംപസ് ഫ്രണ്ട്. അസമിലെ നെല്ലി കൂട്ടക്കൊല, മുത്തങ്ങ വെടിവയ്പ്, ഗുജറാത്ത് വംശഹത്യകള്‍ തുടങ്ങി ഭരണകൂട ഭീകരതയുടെ ഫാഷിസ്റ്റ് കാലത്തെ പുനര്‍വായന എന്ന മുദ്രാവാക്യത്തില്‍ ഇരിട്ടിയില്‍ കാംപസ് ഫ്രണ്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കശ്മീര്‍ വിഭജനവും അസമിലെ തടങ്കല്‍ പാളയങ്ങളും വംശഹത്യകള്‍ സൃഷ്ടിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് പി എം അമീന്‍ അഭിപ്രായപ്പെട്ടു. രണ്ടാം സ്വാതന്ത്ര്യ സമരത്തില്‍ എല്ലാ ജനങ്ങളുടെയും ഐക്യം സന്തോഷകരമാണെന്നും ശാഹീന്‍ബാഗ് സമരത്തെ തകര്‍ക്കാനുള്ള ശ്രമം രാജ്യത്ത് ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നും ദേശീയ വൈസ് പ്രസിഡന്റ് നഫീസത്തുല്‍ മിസ്രിയ പറഞ്ഞു. ജില്ലാ സെക്രട്ടറി സി കെ ഉനൈസ്, ഇരിട്ടി ഏരിയാ പ്രസിഡന്റ് ഹസീബ് പുന്നാട് സംസാരിച്ചു.




Next Story

RELATED STORIES

Share it