Kannur

വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണിയ്ക്കിടെ ഷോക്കേറ്റ് ലൈന്‍മാന്‍ മരിച്ചു

വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണിയ്ക്കിടെ ഷോക്കേറ്റ് ലൈന്‍മാന്‍ മരിച്ചു
X

തലശ്ശേരി: വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന്‍ മരിച്ചു. കെഎസ്ഇബി കോടിയേരി സെക്ഷനിലെ ലൈന്‍മാന്‍ കായലോട് സ്വദേശി കളാറമ്പത്ത് സാജിര്‍ (38) ആണ് ഷോക്കേറ്റ് മരിച്ചത്.

പന്തക്കല്‍ വയലില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. പ്രകൃതി ക്ഷോഭത്തെത്തുടര്‍ന്ന് തകരാറിലായ വൈദ്യുതി സംവിധാനം പുനസ്ഥാപിക്കാനുള്ള പ്രയത്‌നത്തിനിടെയാണ് ദാരുണദുരന്തം.

Next Story

RELATED STORIES

Share it