Kannur

വീട്ടില്‍ കുഴഞ്ഞുവീണ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം മരണപ്പെട്ടു

വീട്ടില്‍ കുഴഞ്ഞുവീണ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം മരണപ്പെട്ടു
X

മയ്യില്‍: വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം മരിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് മുന്‍ അംഗവും മുല്ലക്കൊടി കോ-ഓപറേറ്റീവ് റൂറല്‍ ബാങ്ക് ഡയറക്ടറുമായ കുറ്റിയാട്ടൂര്‍ സൂപ്പിപീടികയ്ക്കു സമീപം സി കെ ശൈലജ(52) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞ് വീണ ശൈലജയെ കോഴിക്കോട് മെഡിക്കല്‍ പ്രവേശിപ്പിച്ചിരുന്നു. ഇരിട്ടി സ്വദേശിനിയായ ശൈലജയുടെ ഭര്‍ത്താവ് ഒ പ്രഭാകരന്‍. മികച്ച ഗായികയായ ശൈലജ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകയും സംഘാടകയുമാണ്. മക്കള്‍: പ്രജിത്ത്(സൗണ്ട് എന്‍ജിനീയര്‍, സഫ ലൈറ്റ് ആന്റ് സൗണ്ട്), അജിത്ത്(കണ്ണൂര്‍ വിമാനത്താവളം ജീവനക്കാരന്‍). വൈകീട്ടോടെ നാട്ടിലെത്തിക്കുന്ന മൃതദേഹം നാളെ രാവിലെ 8ന് കോളനി വായനശാലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഇരിട്ടി മുണ്ടയാടന്‍പറമ്പില്‍ സംസ്‌കരിക്കും.

Kuttyattoor gramapanchayath ex member dies

Next Story

RELATED STORIES

Share it