മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കണ്ണൂരില്‍ കെഎസ്‌യു പ്രതിഷേധം
ഡിസിസി ഓഫിസില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നഗരം ചുറ്റി കാള്‍ടെക്‌സില്‍ വച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയായിരുന്നു.

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഗുരുതര വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഡിസിസി ഓഫിസില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ നഗരം ചുറ്റി കാള്‍ടെക്‌സില്‍ വച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിക്കുകയായിരുന്നു.
മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കടത്ത് വിജയനായി മാറിയെന്നും രാജ്യത്തേയും ജനങ്ങളെയും വഞ്ചിച്ച പിണറായി ഒരു നിമിഷം പോലും വൈകാതെ രാജിവെക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
കെഎസ്‌യു നേതാക്കളായ ജില്ലാ ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അശ്വിന്‍ മതുക്കോത്ത്, ഹരികൃഷ്ണന്‍ പാളാട്, ആഷിത് അശോകന്‍, അഡ്വ. സി കെ അബ്ദുല്‍ വാജിദ്, അലേഖ് കാടാച്ചിറ, രാഗേഷ് ബാലന്‍, മുഹമ്മദ് റിസ്വാന്‍ തുടങ്ങിയവര്‍ പ്രതിഷേധതിന് നേതൃത്വം നല്‍കി.
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT