Kannur

കശ്മീര്‍ പ്രതിഷേധാഗ്നി: ഐക്യദാര്‍ഢ്യവുമായി കൈയൊപ്പ് ചാര്‍ത്തല്‍

കശ്മീര്‍ പ്രതിഷേധാഗ്നി: ഐക്യദാര്‍ഢ്യവുമായി കൈയൊപ്പ് ചാര്‍ത്തല്‍
X

കണ്ണൂര്‍: കശ്മീരില്‍ ജനാധിപത്യം പുന:സ്ഥാപിക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക, അന്യായമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കുക, 370, 35 എ വകുപ്പുകള്‍ പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട്എസ് ഡിപിഐ സംസ്ഥാന കമ്മിറ്റിഒക്ടോബര്‍ 18ന് കോഴിക്കോട് മുതലക്കുളത്ത് നടത്തുന്ന 'പ്രതിഷേധാഗ്‌നി'യുടെപ്രചരണാര്‍ഥം വിവിധ സ്ഥലങ്ങളില്‍ ഐക്യദാര്‍ഢ്യ ഒപ്പുചാര്‍ത്തല്‍ നടത്തി. കണ്ണൂര്‍ മണ്ഡലം കമ്മിറ്റി കാല്‍ടെക്‌സില്‍ സംഘടിപ്പിച്ച 'കശ്മീര്‍ ജനതയോട് ഐക്യദാര്‍ഢ്യ കൈയൊപ്പ്' പ്രമു മനുഷ്യവകാശ പ്രവര്‍ത്തകന്‍ഡോ. ഡി സുരേന്ദ്രനാഥ്ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്ല മന്ന, ആശിഖ് അമീന്‍ പങ്കെടുത്തു. കണ്ണുര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, സെക്രട്ടറി ഇഖ്ബാല്‍ പൂക്കുണ്ടില്‍, കണ്ണൂര്‍ ടൗണ്‍ മേഖലാ പ്രസിഡന്റ് നവാസ് ടാമിട്ടോണ്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it