കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ: കെഎസ്‌യു

കണ്ണൂര്‍: സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണ കൊണ്ടാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്. കഴിഞ്ഞ നാല് വര്‍ഷക്കാലം സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായി മാത്രം പ്രവര്‍ത്തിച്ചയാളാണ് വിസി. നിരവധി സിപിഎം നേതാക്കള്‍ക്ക് വേണ്ടി ബന്ധുനിയമനങ്ങള്‍ക്ക് ചട്ടങ്ങള്‍ മറികടന്ന് ചൂട്ടുപിടിക്കുകയും ശക്തമായ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നിയമനടപടികള്‍ക്കും ശേഷം പിന്നോട്ടുപോവേണ്ടിവന്നതുമാണ്.
സമാനമായ രീതിയില്‍ സര്‍വകലാശാല കേന്ദ്രീകരിച്ച് വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നതിനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് വിസിയുടെ പുനര്‍നിയമനം. എല്ലാ തരത്തിലുള്ള കീഴ്‌വഴക്കങ്ങളും ലംഘിച്ച് യൂനിവേഴ്‌സിറ്റി ആക്ടിലെ പല ചട്ടങ്ങളും മറികടന്ന് നടത്തിയ പുനര്‍നിയമനം സംശയാസ്പദമാണ്. കണ്ണൂര്‍ സര്‍വകലാശാലയെ പാര്‍ട്ടി പഠനശാലയാക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും നേരിടും. വിസിയുടെ നിയമനത്തിലെ നിയമവശങ്ങള്‍ പരിശോധിച്ച് കോടതിയെ സമീപിക്കുമെന്നും പി മുഹമ്മദ് ഷമ്മാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT