Kannur

ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയതിനെതിരേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രമേയം

ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയതിനെതിരേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രമേയം
X

കണ്ണൂര്‍: ലക്ഷദ്വീപിലെ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. ഇന്ന് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് വക്കത്താനം, ചന്ദ്രന്‍ കല്ലാട്, ആബിദ ടീച്ചര്‍, എന്‍ പി ശ്രീധരന്‍ എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി.

യോഗത്തില്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഫാമുകളുടെ പ്രവര്‍ത്തനം കൂടൂതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഫാം സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യം ജാഗ്രതയോടെ ഒരുക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. വിവിധ സ്റ്റാന്റിങ് കമ്മിറ്റി റിപോര്‍ട്ടുകള്‍ ഭരണസമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Kannur district panchayath resolution against the curtailment of the power of the district panchayat in Lakshadweep



Next Story

RELATED STORIES

Share it