Kannur

കൊവിഡ് വ്യാപനം; കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം

കോളയാട് 12, മാങ്ങാട്ടിടം 5, ചെറുതാഴം 3, വേങ്ങാട് 17, ചൊക്ലി 17, ഇരിട്ടി 21 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാക്കും.

കൊവിഡ് വ്യാപനം; കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം
X

കണ്ണൂര്‍: സമ്പര്‍ക്കം മൂലമുള്ള കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ കോര്‍പറേഷനിലെയും അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകളിലെയും കൂടുതല്‍ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15-23 ഡിവിഷനുകളും അഞ്ചരക്കണ്ടി പഞ്ചായത്തിലെ 1, 2, 6-15, ചെമ്പിലോട് പഞ്ചായത്തിലെ 1-14, 18, 19, കോളയാട് 4, 9, 10, 13, കോട്ടയം മലബാര്‍ 4, 6, 9, 13, പെരളശ്ശേരി 6, മുണ്ടേരി 11, 12, പാട്യം 5, ചെങ്ങളായി 14, ചെറുതാഴം 12, ധര്‍മ്മടം 5, പെരളശ്ശേരി 5, മാലൂര്‍ 8, മുഴക്കുന്ന് 10, വേങ്ങാട് 1, ആന്തൂര്‍ 24, 28, പായം 14, കല്ല്യാശ്ശേരി 7, പാപ്പിനിശ്ശേരി 12 എന്നീ വാര്‍ഡുകളുമാണ് പൂര്‍ണമായി അടച്ചിടുക.

അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കോളയാട് 12, മാങ്ങാട്ടിടം 5, ചെറുതാഴം 3, വേങ്ങാട് 17, ചൊക്ലി 17, ഇരിട്ടി 21 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളും കണ്ടെയിന്‍മെന്റ് സോണുകളാക്കും. സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരിട്ടി നഗര സഭയിലെ ഉളിയില്‍ ടൗണ്‍ പൂര്‍ണമായും അടച്ചിട്ടു. ഇരിട്ടി താലൂക്കാശുപത്രിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ ഉളിയില്‍ സ്വദേശിനിയായ സ്ത്രീക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് ടൗണ്‍ അടച്ചിടാന്‍ തീരുമാനിച്ചത്. സ്ത്രിയുടെ വീട് ഉള്‍ക്കൊള്ളുന്ന വാര്‍ഡ് ഹോട്ട് സ്‌പോട്ടായി ജില്ലാ ഭരണ കൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന നഗരസഭ സുരക്ഷാ സമിതി യോഗമാണ് സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് ഉളിയില്‍ നഗര പരിധിയിലെ മുഴുവന്‍ സ്ഥാപനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടാന്‍ തീരുമാനിച്ചത്.


Next Story

RELATED STORIES

Share it