Latest News

രാസവസ്തു സംഭരണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം

രാസവസ്തു സംഭരണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം
X

മാണ്ഡ്യ: കരേക്കേറ്റ് ഗ്രാമത്തിനടുത്തുള്ള കീര്‍ത്തി കെമിക്കല്‍സ് ഇന്‍ഡസ്ട്രീസ് ഫാക്ടറിയില്‍ രാസവസ്തു സംഭരണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പോലീസ് വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, പരിക്കേറ്റവരെ മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.

കുറച്ചു കാലമായി യൂണിറ്റിലെ വസ്തുക്കള്‍ പുതിയ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കെമിക്കല്‍ ടാങ്ക് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it