Kannur

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചു

കണ്ണൂരില്‍ കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പില്‍ കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചു. ടൗണ്‍ ജുമാ മസ്ജിദിനു സമീപത്തെ ആമിന ട്രേഡേഴ്‌സ് ഉടമ സിപി അസ്‌ലം ( 45 ) ആണ് മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് വൈകീട്ടാണ് മരണപ്പെട്ടത്. കമ്പില്‍ ടി.സി ഗേറ്റ് മൂലയില്‍ പുതിയ പുരയില്‍ ഹാജിറയാണ് ഭാര്യ. നിടുവാട്ടെ സി പി അബ്ദുല്ല മൗലവിയുടെയും പഴയ പുരയില്‍ ജമീലയുടെയും മകനാണ്. അഞ്ച് ആണ്‍മക്കളുണ്ട്. സഹോദരങ്ങള്‍: അജ്മല്‍, അജ്സല്‍, ശഹ്‌റു, ജുവൈരിയ. കഴിഞ്ഞ ഒരാഴ്ചയോളമായി കൊവിഡ് പോസിറ്റീവ് ആയി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു വൈകീട്ടോടെയാണ് മരണപ്പെട്ടത്.





Next Story

RELATED STORIES

Share it