രാജ്യാന്തര ചലച്ചിത്രമേള: മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍: ഫെബ്രുവരി 23 മുതല്‍ 27 വരെ തലശ്ശേരിയില്‍ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനി ദിനപത്രത്തിലെ പി ദിനേശന്‍ കരസ്ഥമാക്കി. ദേശാഭിമാനിയിലെ തന്നെ മിഥുന്‍ അനിലാ മിത്രനാണ് മികച്ച പത്രഫോട്ടോഗ്രാഫര്‍.
ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ വി നൗഫല്‍ നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച കാമറാമാന്‍ ഏഷ്യാനെറ്റ് ന്യൂസിലെ തന്നെ വിപിന്‍ മുരുളീധരനാണ്. ചന്ദ്രിക ദിനപത്രത്തിലെ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, കണ്ണൂര്‍ വിഷനിലെ ടി കെ ജിതേഷ് എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനര്‍ഹരായി.
ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങളും സമഗ്രസംഭാവനയ്ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയുടെ പാലക്കാട് നടക്കുന്ന സമാപന പരിപാടിയില്‍ വിതരണം ചെയ്യും.
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMT