എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേര്‍ പിടിയില്‍
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെയും കഞ്ചാവുമായി രണ്ടു പേരെയും എക്‌സൈസ് സംഘം പിടികൂടി. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശികളായ അബ്ദുര്‍ റഹ്മാന്‍ (30) സാജിദ് (29), ഫാസില്‍ (22) എന്നിവരെ എംഡിഎംഎയുമായും 88ഗ്രാം കഞ്ചാവുമായി അബ്ബാസ് (34), അജ്മല്‍ (24) എന്നിവരെയുമാണ് പിടികൂടിയത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ് കൃഷ്ണയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസര്‍ എം വി അഷ്‌റഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ പി പി സുഹൈല്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനാ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ വിനീഷ്, ടി വി വിനേഷ്, ഷൈജു ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Five arrested with MDMA and cannabis
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT'10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു'; ഇലക്ഷന് കമ്മീഷന് ...
25 April 2024 6:04 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMT