Kannur

അമിത വില: കലക്റ്ററേറ്റിന് മുമ്പില്‍ എസ് ഡി പി ഐ പ്രതിഷേധം

സാധാരണക്കാരന്റെ മുതുകൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടാത്ത ജില്ലാ ഭരണകൂടത്തിന്റെ നിസ്സംഗതയില്‍ ശക്തമായ ജനരോഷം ഉയര്‍ന്നുവരേണ്ടതുണ്ട്

അമിത വില: കലക്റ്ററേറ്റിന് മുമ്പില്‍ എസ് ഡി പി ഐ പ്രതിഷേധം
X

കണ്ണൂര്‍: കൊവിഡ് മഹാമാരിയില്‍ പ്രയാസം അനുഭവിക്കുന്ന സാധാരണക്കാരെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. അമിത വിലയ്‌ക്കെതിരേ കണ്ണൂര്‍ കലക്ടറേറ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിക്കന്‍, ബീഫ് തുടങ്ങിയ സാധനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ അധിക വില നിശ്ചയിച്ച സര്‍ക്കാര്‍ തീവെട്ടിക്കൊള്ളയ്ക്ക് വഴിയൊരുക്കി കൊടുക്കുകയാണ്. യാതൊരു മാനദണ്ഡവുമില്ലാതെ എല്ലാറ്റിനും അമിത വില ഈടാക്കുന്നു. മാര്‍ക്കറ്റില്‍ സര്‍ക്കാരിന് ഒരു നിയത്രണവുമില്ല. നിര്‍മാണ മേഖലയില്‍ അസാധാരണ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. സിമന്റ് വില 70 രൂപയാണ് വര്‍ധിച്ചത്. സാധാരണക്കാരന്റെ മുതുകൊടിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടാത്ത ജില്ലാ ഭരണകൂടത്തിന്റെ നിസ്സംഗതയില്‍ ശക്തമായ ജനരോഷം ഉയര്‍ന്നുവരേണ്ടതുണ്ട്. ജനങ്ങളെ കൊള്ളയടിച്ചു മുന്നോട്ടുപോവാന്‍ കുത്തകകളെ അനുവദിക്കില്ല. ഉപരോധമടക്കമുള്ള സമരങ്ങള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ മാനദണ്ഡം പാലിച്ച് നടത്തിയ പ്രതിഷേധത്തിന് ജില്ലാ ഖജാഞ്ചി എ ഫൈസല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ധീന്‍ മൗലവി, അഴീക്കോട് മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it