Kannur

മകന്റെ വീടിന്റെ കട്ടിലവയ്പ്പ് ചടങ്ങിനായി ഇളനീര്‍ പറിക്കുന്നതിനിടെ വയോധികന്‍ തെങ്ങില്‍നിന്നു വീണു മരിച്ചു

കൊയ്യം പാറക്കാടി കീയച്ചാലിലെ എടക്കളവന്‍ ഭാസ്‌കരന്‍ (57) ആണ് മരിച്ചത്.

മകന്റെ വീടിന്റെ കട്ടിലവയ്പ്പ് ചടങ്ങിനായി ഇളനീര്‍ പറിക്കുന്നതിനിടെ വയോധികന്‍ തെങ്ങില്‍നിന്നു വീണു മരിച്ചു
X

ശ്രീകണ്ഠാപുരം: മകന്റെ വീടിന്റെ കട്ടിലവയ്പ് ചടങ്ങിനായി ഇളനീര്‍ പറിക്കുന്നതിനിടെ വയോധികന്‍ തെങ്ങില്‍നിന്നു വീണു മരിച്ചു. കൊയ്യം പാറക്കാടി കീയച്ചാലിലെ എടക്കളവന്‍ ഭാസ്‌കരന്‍ (57) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് ആറോടെയാണ് അപകടം. മകന്‍ ഷജിത്തിന്റെ വീടിന്റെ കട്ടിലവപ്പ് ചടങ്ങായിരുന്നു ഇന്നു. അതിന്റെ ആവശ്യത്തിനായി ഇളനീര്‍ പറിക്കുന്നതിന് തെങ്ങില്‍ കയറിയപ്പോഴായിരുന്നു അപകടം. ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: കെ പി സരസ്വതി. മറ്റ മുക്കള്‍: ഷിജു (ദുബയ്), ഷജിത. മരുമക്കള്‍: രേഷ്മ, ദൃശ്യ, മനോജ് (സൈനികന്‍).

Next Story

RELATED STORIES

Share it