തലശ്ശേരിയില്‍ ലീഗ് നേതാവിന്റെ വീട്ടുമതിലില്‍ 'വര്‍ഗീയത തുലയട്ടെ' ചുവരെഴുത്ത്

തലശ്ശേരി: തലശ്ശേരിക്കടുത്ത് സിപിഎം ശക്തികേന്ദ്രത്തില്‍ മുസ്‌ലിം ലീഗ് നേതാവിന്റെ വീടിന്റെ മതിലില്‍ കരി ഓയില്‍ കൊണ്ട് 'വര്‍ഗീയത തുലയട്ടെ' എന്ന് ചുവരെഴുതി. മീത്തലെ ചമ്പാടില്‍ മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ നിങ്ങിലേരി മുസ്തഫയുടെ വീട്ടുമതിലിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് ലീഗിന്റെ ആരോപണം. അതിക്രമത്തിനെതിരേ വ്യാപകപ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി മുസ്‌ലിം ലീഗ് ജില്ലാ നേതാവായ നിങ്ങിലേരി മുസ്തഫയ്ക്ക് നേരേ രാഷ്ട്രീയ വൈരാഗ്യം കാരണം സിപിഎം- ഡിവൈഎഫ്‌ഐ അതിക്രമം നടന്നുകൊണ്ടിരിക്കുകയാണ്.
അടുത്തിടെ നിങ്ങിലേരി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ മണ്ണിട്ട് തിരികെവരികയായിരുന്ന ടിപ്പര്‍ ലോറി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് 15,000 രൂപ മോചനദ്രവ്യം നല്‍കിക്കൊണ്ടായിരുന്നു ടിപ്പര്‍ പാര്‍ട്ടിക്കാര്‍ വിട്ടുനല്‍കിയത്. വിഷയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിങ്ങിലേരി മുസ്തഫയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുകയും മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുമതിലില്‍ കരി ഓയില്‍ കൊണ്ട് വര്‍ഗീയത തുലയട്ടെ എന്ന് എഴുതിയതായി കാണപ്പെട്ടത്. പാനൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
RELATED STORIES
വിരമിക്കല്‍ സൂചന നല്കി മെസ്സി; നേടാന്‍ ഇനിയൊന്നുമില്ല
2 Feb 2023 5:56 AM GMTബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല്‍ രാഹുലിന് ലഭിച്ച...
26 Jan 2023 8:31 AM GMTപിഎസ്ജി താരങ്ങള്‍ക്ക് എന്തുപറ്റി; ഇങ്ങനെ പോയാല്‍ ലീഗ് കിരീടവും...
19 Jan 2023 4:39 AM GMT2022; കായിക ലോകത്തിന്റെ നേട്ടവും നഷ്ടവും
4 Jan 2023 2:37 PM GMTസോഷ്യല്‍ മീഡിയയില്‍ അല്‍ നസര്‍-റൊണാള്‍ഡോ തരംഗം; ക്ലബ്ബിനെ കുറിച്ച്...
31 Dec 2022 5:15 PM GMTഫുട്ബോള്‍ ഇതിഹാസം പെലെ വിട പറയുമ്പോള്‍
31 Dec 2022 2:21 PM GMT