ഗൂഗ്ള്‍ പേ വഴി പണം അയച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം: മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി
ഉരുവച്ചാല്‍ ടൗണിലെ എബിസി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍ ശിവപുരം പൂവ്വം പൊയിലിലെ കെ ടി ശരീഫി (20)നാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ് മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ശരീഫിനെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിക്കുന്നു
ഉരുവച്ചാല്‍: കടയില്‍നിന്നു വാങ്ങിയ സാധനത്തിന്റെ വില ഗൂഗ്ള്‍ പേ വഴി അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ നാലംഗ സംഘം മര്‍ദ്ദിച്ചതായി പരാതി. ഉരുവച്ചാല്‍ ടൗണിലെ എബിസി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍ ശിവപുരം പൂവ്വം പൊയിലിലെ കെ ടി ശരീഫി (20)നാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കാറില്‍ എത്തിയ സംഘം മൊബൈല്‍ ഷോപ്പില്‍ നിന്നും വാങ്ങിയ മൊബൈലിന്റെ കേബിളിന്റെ പൈസ ചോദിച്ചതോടെ സംഘം പ്രകോപിതരാവുകയും ശരീഫിനെ ആക്രമിക്കുകയുമായിരുന്നു. മൊബൈല്‍ ഷോപ്പിനു നേരെയും സംഘം ആക്രമണം നടത്തിയതായി ജീവനക്കാര്‍ പറയുന്നു.
കണ്ടാല്‍ അറിയാവുന്ന നാലു പേരാണ് അക്രമിച്ചതെന്ന് ശരീഫ് മട്ടന്നൂര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിക്കേറ്റ ശരീഫിനെ എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് എം കെ സദഖത്, മട്ടന്നൂര്‍ മുന്‍സിപ്പല്‍ ട്രെഷറര്‍ മുസമ്മില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ പോലിസിനോട് ആവശ്യപ്പെട്ടു.
RELATED STORIES
കൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമെഡിക്കല്‍ കോളജ് ഐസിയുവിലെ പീഡനം ഞെട്ടിപ്പിക്കുന്നത്: മഞ്ജുഷ മാവിലാടം
22 March 2023 6:26 AM GMTഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMT