ചക്കരക്കല്‍ അപകടം: ചികില്‍സയിലിരുന്ന യുവാവ് മരിച്ചു
BY SHN13 Jan 2019 7:04 PM GMT
X
SHN13 Jan 2019 7:04 PM GMT
കണ്ണൂര്‍: ചക്കരക്കല്ലില്‍ കഴിഞ്ഞദിവസം ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കുളംബസാര്‍ സ്വദേശി എ പി ബഷീറിന്റെ മകന് റാസില്‍(19) ആണ് മരിച്ചത്. ചക്കരക്കല്‍ പോലിസ് പരിധിയില്‍ നാലാം പീടികയില്‍ വച്ചാണ് കഴിഞ്ഞദിവസം അപകടം നടന്നത്. അഞ്ചരക്കണ്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുന്ന സ്വകാര്യ ബസ്സും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായ പരിക്കുകളോടെ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റാസിലിന്റെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ നടക്കും.
Next Story
RELATED STORIES
അമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMT