Kannur

കണ്ണൂരില്‍ വാഹനാപകടം: രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

കണ്ണൂരില്‍ വാഹനാപകടം: രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു
X

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ് (20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് മരിച്ചത്. ഇന്നു (തിങ്കള്‍) പുലര്‍ച്ചെ ഒന്നോടെ കൂത്തുപറമ്പ് കണ്ണൂര്‍ റോഡില്‍ കൂത്തുപറമ്പ് പുറക്കളം പോസ്റ്റാഫിസ് സ്‌റ്റോപ്പിനടുത്ത് വച്ചായിരുന്നു അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ഭാഗത്തേക്കു പോവുകയായിരുന്ന പള്‍സര്‍ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേരുടേയും മൃതദേഹങ്ങള്‍ തലശ്ശേരി, കൂത്തുപറമ്പ് ആശുപത്രി മോര്‍ച്ചറികളില്‍.

Next Story

RELATED STORIES

Share it