- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരേ ആക്രമണം: വെളിവാകുന്നത് സിപിഎമ്മിന്റെ വികൃതമുഖമെന്ന് എസ്ഡിപിഐ
തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടപ്പോഴും ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊന്നപ്പോഴും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തിയിരുന്നു.

നാദാപുരം: കല്ലാച്ചിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രകടനം നടത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായതോടെ അവരുടെ വികൃതമുഖം ഒന്നുകൂടി അനാവരണം ചെയ്യപ്പെട്ടതായി എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. വര്‍ഗീയസംഘര്‍ഷം ഇളക്കിവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് പോലിസ് പറയുന്നത്. തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടപ്പോഴും ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊന്നപ്പോഴും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തിയിരുന്നു.
അതേ നികൃഷ്ടതയുടെ ആവര്‍ത്തനമാണ് ഈ സംഭവത്തിലും വെളിവാകുന്നത്. സമാധാനം നിലനില്‍ക്കുന്ന നാദാപുരം പ്രദേശങ്ങളില്‍ വീണ്ടും കലാപങ്ങള്‍ക്ക് തിരികൊളുത്താനുള്ള സിപിഎമ്മിന്റെ വൃത്തികെട്ട നീക്കങ്ങളെ പ്രദേശത്തെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി എം ഹസന്‍, സെക്രട്ടറി അഡ്വ. ഇ കെ മുഹമ്മദലി, മണ്ഡലം ഭാരവാഹികളായ ടി വി ഹമീദ്, അയ്യൂബ് തീര്‍ചലോത്, ഹബീബ് തങ്ങള്‍, ബഷീര്‍ ചീക്കോന്ന്, സി കെ സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















