ചാവശ്ശേരി മഞ്ചപ്പറമ്പില്‍ 90 ലിറ്റര്‍ വാഷ് കണ്ടെത്തി

മട്ടന്നൂര്‍: ഏളന്നൂര്‍, ചാവശ്ശേരി, മഞ്ചപ്പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ ഒളിപ്പിച്ചു വച്ച 90 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ വ്യാജമദ്യ നിര്‍മാണം സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇരിട്ടി താലൂക്ക് പരിധിയില്‍ നിരവധി വ്യാജവാറ്റ് കേന്ദ്രങ്ങളാണ് ഇക്കാലയളവില്‍ എക്‌സൈസ് സംഘം തകര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കായി അന്വേഷണം തുടരുമെന്നും വ്യാജമദ്യ നിര്‍മാതാക്കള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ കെ ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ ടി കെ വിനോദന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ നെല്‍സണ്‍ ടി തോമസ്, ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ കെ ബിനീഷ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
90 liters of wash was found in Chavassery
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT