Kannur

ജോലിക്കിടെ വൈദ്യൂതി ആഘാതമേറ്റ് കെഎസ്ഇബി അപ്രന്റീസ് തൊഴിലാളി മരിച്ചു

ജോലിക്കിടെ വൈദ്യൂതി ആഘാതമേറ്റ് കെഎസ്ഇബി അപ്രന്റീസ് തൊഴിലാളി മരിച്ചു
X

തലശ്ശേരി: ലൈന്‍ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി യിലെ അപ്രന്റീസ് തൊഴിലാളി മരിച്ചു. പൊന്ന്യം പുല്യോടിയിലെ കരയന്‍ കൊട്ടാരത്തില്‍ ഓട്ടോ ഡ്രൈവറായ എം പി മോഹനന്‍-മിനി ദമ്പതികളുടെ മകന്‍ അക്ഷയ് (21) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ കൊളശ്ശേരി മഠത്തും ഭാഗത്ത് 11 കെവി ലൈനില്‍ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം. ഉടന്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ ഗവ.ഐടിഐയില്‍ പഠനം പൂര്‍ത്തിയാക്കി നാല് മാസം മുമ്പാണ് അപ്രന്റീസായി ജോലിക്ക് കയറിയത്. അമിഷ ഏക സഹോദരിയാണ്‌.



Next Story

RELATED STORIES

Share it