Kannur

കണ്ണൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം

കണ്ണൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധം
X

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിക്കെതിരേ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ദുബയില്‍നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി കണ്ണൂരെത്തി വീട്ടിലേക്ക് പോവുമ്പോഴായിരുന്നു യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.

ജില്ലാ പ്രസിഡന്റ് മനോജ് പൊയിലൂര്‍, ബിജെപി ജില്ലാ സെക്രട്ടറി അരുണ്‍ കൈതപ്രം, അമല്‍ വള്ളങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നാഴ്ചത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെത്തുന്നത്. ചികില്‍സയ്ക്കായി കഴിഞ്ഞമാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പുറപ്പെട്ടത്. തുടര്‍ന്ന് 29ന് അദ്ദേഹം യുഎഇയിലെത്തി വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

Next Story

RELATED STORIES

Share it