ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാര് ഡാമിന്റെ രണ്ട് ഷട്ടറുകള് അടച്ചു
BY NSH18 Nov 2021 7:44 PM GMT
X
NSH18 Nov 2021 7:44 PM GMT
ഇടുക്കി: മുല്ലപ്പെരിയാര് ഡാമില് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഉയര്ത്തിയിരുന്നതില് രണ്ട് ഷട്ടറുകള് അടച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെ രണ്ടും അഞ്ചും നമ്പര് ഷട്ടറുകള് അടച്ചത്. തമിഴ്നാട് സര്ക്കാര് കേരളത്തെ അറിയിച്ചതാണ് ഇക്കാര്യം. നിലവില് മൂന്നും നാലും ഷട്ടറുകള് 30 സെ.മീ വീതം ഉയര്ത്തി 752 ഘനയടി ജലം പുറത്തുവിടുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് മുല്ലപ്പെരിയാര് അണക്കെട്ടിലെ സ്പില്വേ ഷട്ടറുകള് തുറന്നത്. ജലനിരപ്പ് 141 അടിയില് എത്തിയതിനെ തുടര്ന്നാണ് ഷട്ടറുകള് തുറന്നത്. രാവിലെ 5.30 ഓടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയത്. സ്പില്വേ ഷട്ടറുകള് തുറന്ന് ജലം ഒഴുക്കുമെന്ന് തമിഴ്നാട് സര്ക്കാര് അറിയിച്ചിരുന്നു. സ്പില്വേ ഷട്ടറുകള് 30 സെന്റിമീറ്റര് തുറന്ന് സെക്കന്ഡില് 22,000 ലിറ്റര് ജലമാണ് ഒഴുക്കിവിട്ടിരുന്നത്.
Next Story
RELATED STORIES
'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള് ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMT