Idukki

രേഖകളില്ലാതെ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുമായി പിടിയില്‍

തൃശൂര്‍ കിള്ളന്നൂര്‍ വില്ലേജിലെ തിരൂര്‍ ചോറ്റുപാറ കരയില്‍ മഞ്ഞ മറ്റത്തില്‍ സോബിന്‍ ജോസഫിനെയാണ് കരിമണല്‍ പോലിസ് കസ്റ്റഡിയിലെടുത്തത്

രേഖകളില്ലാതെ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുമായി പിടിയില്‍
X

ഇടുക്കി: ആവശ്യമായ രേഖകളില്ലാതെ കടത്തുകയായിരുന്ന 18 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. തൃശൂര്‍ കിള്ളന്നൂര്‍ വില്ലേജിലെ തിരൂര്‍ ചോറ്റുപാറ കരയില്‍ മഞ്ഞ മറ്റത്തില്‍ സോബിന്‍ ജോസഫിനെയാണ് കരിമണല്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സി ഐ എം കെ പ്രസാദിന്റെ നേതൃത്വത്തില്‍ ഇടുക്കി നേര്യമംഗലം റൂട്ടില്‍ വാഹനപരിശോധന നടത്തുന്നതിനിടെ കട്ടപ്പനയില്‍ നിന്നു ആലുവയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

2000 രൂപയുടെ 100 എണ്ണം വീതമുള്ള 8 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള നാലുകെട്ടുകളുമാണ് പിടികൂടിയത്. പരിശോധനയ്ക്കു പ്രിവന്റീവ് ഓഫിസര്‍മാരായ സുരേഷ് ബാബു, കെ എസ് അസീസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സാന്റി തോമസ്, രഞ്ജിത്ത് കവിദാസ്, എക്‌സൈസ് ഡ്രൈവര്‍ എസ് പി ശരത് പങ്കെടുത്തു.



Next Story

RELATED STORIES

Share it