ഇടുക്കിയില്‍ സഹോദരനെ വെടിവച്ച യുവാവ് പിടിയില്‍

ഇടുക്കി: സേനാപതി മാവര്‍ സിറ്റിയില്‍ വാക്കുതര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠനെ വെടിവച്ച യുവാവ് പിടിയിലായി. മാവറ സിറ്റി സ്വദേശി സാന്റോ വര്‍ഗീസ് (38) ആണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ഇയാളെ ഉടുമ്പഞ്ചോല പോലിസ് കസ്റ്റഡിയിലെടുത്തത്. ജ്യേഷ്ഠന്‍ സിബി ജോര്‍ജിനെ എയര്‍ഗണ്‍ ഉപയോഗിച്ചാണ് സാന്റോ വെടിവച്ചത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.
വാക്കുതര്‍ക്കം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് ആദ്യം സ്ഥലത്ത് പോലിസെത്തി ഇരുവരുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയതായിരുന്നു. പോലിസ് മടങ്ങിയശേഷമാണ് ജീപ്പിനുള്ളില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് സാന്റോ സിബിയെ വെടിവച്ചത്. വെടിയേറ്റ സിബിയെ നാട്ടുകാര്‍ അടിമാലിയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായ ഇദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
RELATED STORIES
ഇന്നോവയിലെ യാത്ര മതിയാക്കി, ഇനി മുഖ്യമന്ത്രിക്ക് കറുത്ത കിയ...
25 Jun 2022 7:12 PM GMTദ്രൗപദി മുര്മുവിനെതിരേ ട്വീറ്റ്; രാം ഗോപാല് വര്മയ്ക്കെതിരേ...
25 Jun 2022 6:59 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTമല്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്ക്ക് സര്ക്കാര് ഉടന്...
25 Jun 2022 6:12 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് ആക്രമണം: അഞ്ച് എസ്എഫ്ഐ പ്രവര്ത്തകര് കൂടി...
25 Jun 2022 5:49 PM GMTടീസ്റ്റ സെതല്വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റിനെ...
25 Jun 2022 5:25 PM GMT