ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു
BY RSN26 Sep 2020 9:30 AM GMT

X
RSN26 Sep 2020 9:30 AM GMT
തൊടുപുഴ: ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ്. രാവിലെ 10 മണിക്ക് ജലനിരപ്പ് 2388.08 അടിയായി. ജലനിരപ്പ് ക്രമീകരിക്കാന്‍ മൂലമറ്റത്ത് വൈദ്യുത ഉല്‍പാദനം ഉയര്‍ത്തി. ഏഴ് അടി കൂടി വെള്ളം ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2395.98 അടി ആയാലാണ് ഡാം തുറക്കുക.
അതേസമയം, കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തുറന്നതായി ജില്ലാ കലക്ടര്‍ പിബിനൂഹ് അറിയിച്ചു. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തി അധികജലം പമ്ബാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്ബയാറിലെ ജലനിരപ്പ് 10 സെന്റീമീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Next Story
RELATED STORIES
വിംബിള്‍ഡണ്‍; ഇഗയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് അലീസേ കോര്‍ണറ്റ്
2 July 2022 6:14 PM GMTവിംബിള്‍ഡണ്‍; കരോലിന പ്ലിസ്കോവ പുറത്ത്
1 July 2022 6:34 AM GMTവിംബിള്‍ഡണില്‍ വന്‍ അട്ടിമറികള്‍; റഡാകാനു, മുറെ പുറത്ത്
30 Jun 2022 6:48 AM GMTവിംബിള്‍ഡണ്‍; സെറീനാ വില്ല്യംസിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ആദ്യ...
29 Jun 2022 4:06 AM GMTപ്രായം 40; റാങ്ക് 1,204; 24ാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് സെറീന...
22 Jun 2022 11:22 AM GMTവിംബിള്‍ഡണ്‍; യുകി ഭാംബ്രിയും രാംകുമാറും ഇന്നിറങ്ങും
20 Jun 2022 8:56 AM GMT