അരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍

ഇടുക്കി: അരിക്കൊമ്പന്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഊരുവിലക്ക് നേരിടുന്നെന്ന പരാതി ഉന്നയിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നക്കനാല്‍ ചെമ്പകതൊഴുകുടി സ്വദേശി ആനന്ദ് രാജ് (40) നെയാണ് ഇയാള്‍ താമസിച്ചിരുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ കൂട്ടായ്മ കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍പില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഊരുവിലക്ക് നേരിടുന്നുവെന്ന പരാതിയുമായി ആനന്ദ് രംഗത്തുവന്നിരുന്നു.
ഒരാഴ്ചയായി ഇയാള്‍ അമിതമായി മദ്യപിക്കാറുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാളുടെ ആരോഗ്യനിലയും പലവിധ അസുഖങ്ങളാല്‍ തീര്‍ത്തും മോശമായിരുന്നു. ആനന്ദ് രാജിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ശാന്തന്‍പാറ സിഐ മനോജ് കുമാര്‍ പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ചെമ്പകതൊഴുകുടിയില്‍ സംസ്‌കാരം നടത്തി. ജ്യോതിയാണ് ഭാര്യ.
RELATED STORIES
സിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMTമദീനാ ഗവര്‍ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMT