Ernakulam

ടെക്‌നോസിറ്റി ഡിസംബര്‍ 23 ന് കളമശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കും

ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ഇടമുറിയാതെയുള്ള വൈദ്യുതി, യുപിഎസ്, ജനറേറ്റര്‍ എന്നിവയുടെ ലഭ്യത, പൊതുവായ റിസപ്ഷന്‍, ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് റൂം, ഡിസ്‌കഷന്‍ റൂം തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം ശീതികരിച്ച ലാബിനുള്ളില്‍ സ്വകാര്യതയ്ക്കായി വേര്‍തിരിച്ച കാബിനുകളും ടെക്‌നോസിറ്റിയില്‍ സംരംഭകര്‍ക്ക് ലഭിക്കും. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, നാസ്‌കോം, കേരള ഐടി മിഷന്‍, കെഎസ്‌ഐഡിസി തുടങ്ങിയ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയും ടെക്‌നോസിറ്റിയിലെ സംരംഭകര്‍ക്ക് ഉണ്ടായിരിക്കും.ന്യൂതന ആശയങ്ങളുമായി എത്തുന്ന നവസംരംഭകര്‍ക്ക് ആശയങ്ങളെ ഉല്‍പ്പന്നമോ സേവനമോ ആയി വളര്‍ത്തിയെടുക്കുന്നതിന് അനുഭവ പരിചയമുള്ള മെന്റര്‍മാരെ ഉള്‍പ്പെടുത്തി ടെക്‌നോളജി ക്ലിനിക്കുകളും ടെക്‌നോസിറ്റിയില്‍ ഉണ്ടായിരിക്കും

ടെക്‌നോസിറ്റി ഡിസംബര്‍ 23 ന് കളമശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കും
X

കൊച്ചി: സംസ്ഥാനത്തെ ചെറുകിട വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരുടെ കൂട്ടായ്മയായ കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെയും പിറവം ടെക്‌നോ ലോഡ്ജിന്റെയും സംയുക്ത സംരംഭമായ ടെക്‌നോസിറ്റി കളമശ്ശേരി എച്ച്എംടി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 23 ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന്് ബന്ധപ്പെട്ട അധികൃതര്‍ വാര്‍്ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവര സാങ്കേതികവിദ്യാമേഖലയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്കാണ് ടെക്‌നോസിറ്റിയില്‍ ഇടം ലഭിക്കുക.വിവര സാങ്കേതികവിദ്യാ മേഖലയില്‍ കമ്പനികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആവശ്യമായി വരുന്ന ഭാരിച്ച ചെലവാണ്.

ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റര്‍നെറ്റ് കണക്ടിവിറ്റി, ഇടമുറിയാതെയുള്ള വൈദ്യുതി, യുപിഎസ്, ജനറേറ്റര്‍ എന്നിവയുടെ ലഭ്യത, പൊതുവായ റിസപ്ഷന്‍, ഫ്രണ്ട് ഓഫീസ്, മീറ്റിംഗ് റൂം, ഡിസ്‌കഷന്‍ റൂം തുടങ്ങിയ സൗകര്യങ്ങള്‍ക്കൊപ്പം ശീതികരിച്ച ലാബിനുള്ളില്‍ സ്വകാര്യതയ്ക്കായി വേര്‍തിരിച്ച കാബിനുകളും ടെക്‌നോസിറ്റിയില്‍ സംരംഭകര്‍ക്ക് ലഭിക്കും. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍, നാസ്‌കോം, കേരള ഐടി മിഷന്‍, കെഎസ്‌ഐഡിസി തുടങ്ങിയ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയും ടെക്‌നോസിറ്റിയിലെ സംരംഭകര്‍ക്ക് ഉണ്ടായിരിക്കും.ന്യൂതന ആശയങ്ങളുമായി എത്തുന്ന നവസംരംഭകര്‍ക്ക് ആശയങ്ങളെ ഉല്‍പ്പന്നമോ സേവനമോ ആയി വളര്‍ത്തിയെടുക്കുന്നതിന് അനുഭവ പരിചയമുള്ള മെന്റര്‍മാരെ ഉള്‍പ്പെടുത്തി ടെക്‌നോളജി ക്ലിനിക്കുകളും ടെക്‌നോസിറ്റിയില്‍ ഉണ്ടായിരിക്കും. സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്ക് സ്ഥിരം മെന്റര്‍മാരെ ലഭിക്കുന്നതോടൊപ്പം മുന്‍നിര സംരംഭകരുമായും വ്യവസായ പ്രമുഖരുമായും ആശയവിനിമയം നടത്തുന്നതിനും ടെക്‌നോളജി ക്ലിനിക്കില്‍ അവസരമുണ്ടായിരിക്കും.

നവസംരംഭകര്‍ക്ക് തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മൂലധനം സ്വരൂപീക്കുന്നതിന് നിക്ഷേപകരേയും സംരംഭകരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവേദിയാണ് ഇന്‍വെസ്റ്റ്‌മെന്റ് കഫേ. ക്രിയേറ്റീവ് ഏഞ്ചല്‍സ്, മലബാര്‍ ഏഞ്ചല്‍സ്, മുംബൈ ഏഞ്ചല്‍സ് തുടങ്ങിയ ഏഞ്ചല്‍ ഫണ്ട് പ്ലാറ്റ്‌ഫോമുകളുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനായി പിച്ചിംഗ് സെഷനുകളും നടക്കും. കൂടാതെ തദ്ദേശീയരായ നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് കമ്പനികളില്‍ മുതല്‍മുടക്കുന്നതിനുള്ള സൗകര്യവും ടെക്‌നോസിറ്റിയില്‍ ലഭ്യമാണ്.സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പുതിയ സംരംഭകര്‍ക്കും നൂതന സാങ്കേതികവിദ്യകളില്‍ വൈദഗ്ദ്ധ്യം നേടുന്നതിനായി എല്ലാ മാസവും ടെക്‌നോസിയം എന്ന പേരില്‍ ഈവനിംഗ് ഇവന്റ്‌സ് സംഘടിപ്പിക്കും. പ്രാവീണ്യം നേടിയ വിദഗ്ദ്ധരും വിജയികളായ സംരംഭകരും ഈ പരിപാടിയില്‍ ഭാഗഭാക്കാകും.ടെക്‌നോസിറ്റിയുടെ ഉദ്ഘാടനം 23 ന് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. ഐടി മേഖലകളിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പുകളുടെ വിവിധങ്ങളായ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും നിക്ഷേപ ചര്‍ച്ചകളും ഇതോടൊപ്പം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446365596 0484-2953768 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it