Ernakulam

എസ് ഡിപിഐ ജന സമ്പര്‍ക്ക സഞ്ചാരത്തിന് തുടക്കമായി

എസ് ഡിപിഐ ജന സമ്പര്‍ക്ക സഞ്ചാരത്തിന് തുടക്കമായി
X

കൊച്ചി: എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി നയിക്കുന്ന ജനസമ്പര്‍ക്ക സഞ്ചാരം ആരംഭിച്ചു. ജനസമ്പര്‍ക്ക സഞ്ചാരത്തിന്റെ ഉദ്ഘാടനം ആലുവ അദൈ്വതാശ്രമത്തില്‍ മഠാധിപതി ശ്രീ ധര്‍മ്മ ചൈതന്യ സ്വാമിയെ സന്ദര്‍ശിച്ച് നിര്‍വഹിച്ചു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വിവിധ സാമുദായിക, മതജാതി വിഭാഗങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയുള്ള സമ്പര്‍ക്ക പരിപാടികള്‍ ശ്രീ നാരായണ ഗുരു ദര്‍ശനത്തിന്റ ഭാഗമാണെന്നും നാടിന്റെ സൗഹര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്താന്‍ എസ്ഡിപിഐ നടത്തുന്ന ജന സമ്പര്‍ക്ക സഞ്ചാരത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും അദ്ദേഹം അറിയിച്ചു. ജനസമ്പര്‍ക്ക സഞ്ചാരം ഇന്ന് കോതമംഗലം മണ്ഡലത്തില്‍ പര്യടനം നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്, ജില്ലാ സെക്രട്ടറി കെഎ മുഹമ്മദ് ഷമീര്‍, ഖജാഞ്ചി നാസര്‍ എളമന, ആലുവ മണ്ഡലം പ്രസിഡന്റ് അബു മുള്ളംകുഴി സംബന്ധിച്ചു.

Next Story

RELATED STORIES

Share it