Ernakulam

സെയ്ന്റ് ഗൊബെയ്ന്‍ ഇന്ത്യയുടെ മൈ ഹോം സ്‌റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു

ഹോം സൊല്യൂഷനുകള്‍ക്കായുള്ള വിപണിയിലെ അതിവേഗം വളരുന്ന ആവശ്യകത കണക്കിലെടുത്താണ് സെയ്ന്റ്‌ഗൊബെയ്ന്‍ പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി

സെയ്ന്റ് ഗൊബെയ്ന്‍ ഇന്ത്യയുടെ മൈ ഹോം സ്‌റ്റോര്‍ കൊച്ചിയില്‍ ആരംഭിച്ചു
X

കൊച്ചി: ഡിസൈന്‍ മുതല്‍ ഇന്‍സ്റ്റലേഷന്‍ വരെയുള്ള സമ്പൂര്‍ണ്ണ പാര്‍പ്പിട നിര്‍മ്മാണ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന സെയ്ന്റ്‌ഗൊബെയ്ന്‍ മൈ ഹോം സ്‌റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹോം സൊല്യൂഷനുകള്‍ക്കായുള്ള വിപണിയിലെ അതിവേഗം വളരുന്ന ആവശ്യകത കണക്കിലെടുത്താണ് സെയ്ന്റ്‌ഗൊബെയ്ന്‍ പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഷവര്‍ ക്യുബിക്കിള്‍സ്, വിന്‍ഡോസ്, കിച്ചണ്‍ ഷട്ടറുകള്‍, വാന്‍ഡ്രോബ് ഷട്ടറുകള്‍, എല്‍ഇഡി മിററുകള്‍, ഗ്ലാസ് റൈറ്റിംഗ് ബോര്‍ഡുകള്‍, ജിപ്രോക് സീലിംഗ്, ഡ്രൈവാളുകള്‍, ടൈലിംഗ്&ഗ്രൗട്ടിംഗ് സൊല്യൂഷനുകള്‍, ജിപ്‌സം പ്ലാസ്റ്റര്‍, സെന്‍ട്ടെയ്ന്‍ ടീഡ് റൂഫിംഗ് ഷിംഗിള്‍സ്, നൊവെലിയോ വാള്‍ കവറിംഗ്‌സ് തുടങ്ങിയ ഇതിലുള്‍പ്പെടുന്നു. ഡിസൈന്‍ മുതല്‍ ഇന്‍സ്റ്റലേഷന്‍ വരെയുള്ള ഈ സൊല്യൂഷനുകളെല്ലാം മൈഹോം എന്ന വണ്‍ സ്‌റ്റോപ്പ് ഫിജിറ്റല്‍ ബിസിനസ് മോഡലില്‍ അവതരിപ്പിക്കുകയാണ് സെയ്ന്റ്‌ഗൊബെയ്ന്‍ എന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it