പൗരത്വ നിയമ ഭേദഗതിക്കെതിരേ എറണാകുളം മരടില്‍ ഇന്ന് മഹാറാലി
കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് മരട് മുന്‍സിപ്പാലിറ്റി പ്രദേശത്ത് രൂപീകരിച്ച സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ മരടിലെ വിവിധ രാഷ്ട്രീയകക്ഷികളും സമുദായ സംഘടനകളും ഒത്തുചേര്‍ന്ന് നടത്തുന്ന മഹാറാലി ഇന്ന് വൈകീട്ട് മൂന്നിന് മരട് കൊട്ടാരം ജങ്നില്‍ നിന്നാരംഭിക്കും. മുന്‍ മന്ത്രി കെ ബാബു പ്രാരംഭ യോഗം ഉദ്ഘാടനം ചെയ്യും. ഫെറോന വികാരി ഫാ. ജോസഫ് ചേലാട്ട് റാലി ഫ്ളാഗ്ഓഫ് ചെയ്യും. സിപിഎം നേതാവ് എ യു ബിജു, സിപിഐ നേതാവ് ചന്ദ്രബോസ് സംസാരിക്കും.
നെട്ടൂര്‍ ബാബാ സാഹേബ് അംബേദ്കര്‍ നഗറില്‍ സമാപിക്കുന്ന റാലിയില്‍ അഡ്വ. വി ഡി സതീശന് എംഎല്‍എ, എം സ്വരാജ് എംഎല്‍എ, രമേശ് നന്മണ്ട, വിവിധ സാമുദായിക രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ ഫോറം ചെയര്മാന് അഡ്വ. ഷെറി ജെ തോമസ്, വര്‍ക്കിങ് ചെയര്മാന് പി പി സന്തോഷ്, കണ്‍വീനര്‍ അഡ്വ. ടി ബി ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയാണ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്.
RELATED STORIES
പത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMT