- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോരാട്ടം ശക്തമാക്കി പല്ലാരിമംഗലം പഞ്ചായത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍
ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലാണ് യുവത്വത്തിനൊപ്പം പരിചയ സമ്പന്നതയുമുള്ള ജനകീയ സ്ഥാനാര്‍ഥികളെ രംഗത്തിറങ്ങി ഇത്തവണ എസ്ഡിപി െഎ മല്‍സരത്തിനിറങ്ങിയിരിക്കുന്നത്.രണ്ടാം വാര്‍ഡില്‍ ടി എം മൂസ തടത്തിക്കുന്നേല്‍,ഒന്‍പതാം വാര്‍ഡില്‍ റംസി അലി, 12-ാം വാര്‍ഡില്‍ അബുലൈസ് മംഗലത്ത് എന്നിവരാണ് മല്‍സരിക്കുന്നത്.
കോതമംഗലം: തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ പല്ലാരിമംഗലം പഞ്ചായത്തില്‍ പോരാട്ടം ശക്തമാക്കി എസ്ഡിപി െഎ സ്ഥാനാര്‍ഥികള്‍.പല്ലാരിമംഗലത്ത് കൃത്യമായ വികസന രേഖകളും പദ്ധതികളും ചൂണ്ടിക്കാട്ടിയുള്ള എസ്ഡിപി െഎയുടെ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേമായിക്കഴിഞ്ഞു.ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലാണ് യുവത്വത്തിനൊപ്പം പരിചയ സമ്പന്നതയുമുള്ള ജനകീയ സ്ഥാനാര്‍ഥികളെ രംഗത്തിറങ്ങി ഇത്തവണ എസ്ഡിപി െഎ മല്‍സരത്തിനിറങ്ങിയിരിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും വലുപ്പമേറിയ വാര്‍ഡുകളിലൊന്നായ രണ്ടാം വാര്‍ഡില്‍ രാഷ്ട്രീയ-സാമൂഹിക-കാര്‍ഷിക രംഗങ്ങളില്‍ സജീവസാന്നിധ്യമായ ടി എം മൂസ തടത്തിക്കുന്നേലാണ് ജനവിധി തേടുന്നത്. പഞ്ചായത്ത് കാര്‍ഷിക വികസനസമിതിയംഗം,പല്ലാരിമംഗലം പാടശേഖര സമിതി സെക്രട്ടറി, മൈത്രി വെജിറ്റബിള്‍ ക്ലസ്റ്റര്‍ സെക്രട്ടറി എന്നീ നിലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നതിന്റെ അനുഭവസമ്പത്തുമായാണ് ടി എം മൂസ മല്‍സരത്തിനിറങ്ങിയിരിക്കുന്നത്.
2018ല്‍ കോതമംഗലം ബ്ലോക്കിലും പല്ലാരിമംഗലം പഞ്ചായത്തിലും മികച്ച കര്‍ഷകനായും ടി എം മൂസയെ തിരഞ്ഞെടുത്തിരുന്നു. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ഈട്ടിപ്പാറ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വാര്‍ഡില്‍ ജനകീയ സഹകരണത്തോടെ നിര്‍മാണം പൂര്‍ത്തിയായി വരുന്ന ജലധാര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലും ടി എം മൂസ സജീവമാണ്. 2015ലെ തിരഞ്ഞെടുപ്പിലും മല്‍സരരംഗത്തുണ്ടായിരുന്നു.പഞ്ചായത്തിന്റെ പ്രധാനപട്ടണമായ അടിവാട് ഉള്‍പ്പെടുന്ന 12-ാം വാര്‍ഡില്‍ മുന്‍ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഐഷ ഷംസുദ്ദീന്റെയും അടുത്തിടെ വിടപറഞ്ഞ ജനകീയനായ പൊതു പ്രവര്‍ത്തകന്‍ മംഗലത്ത് ഷംസുദ്ദിന്റെയും മകന്‍ അബുലൈസ് മംഗലത്താണ് യുവത്വത്തിന്റെ പ്രസരിപ്പുമായി ജനവിധി തേടുന്നത്. 2005 മുതല്‍ 2010 വരെ പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ഐഷയും ഭര്‍ത്താവ് ഷംസുദ്ദീനും ചേര്‍ന്ന് വാര്‍ഡിലെ സാധാരണക്കാര്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്.
ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള അബുലൈസും മാതാപിതാക്കള്‍ വാര്‍ഡില്‍ കാഴ്ച വച്ച സമാനതകളില്ലാത്ത ക്ഷേമ-വികസനപ്രവര്‍ത്തനങ്ങളുടെ പിന്തുടര്‍ച്ചു വേണ്ടിയാണ് വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങുന്നത്. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് ഏവരും ഭീതിയോടെ മാറി നിന്ന സമയങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിനും അടിവാട് ടൗണും പരിസരപ്രദേശങ്ങളും വീടുകളും അണുവിമുക്തമാക്കുന്നതുമടക്കമുള്ള സേവനപ്രവര്‍ത്തനങ്ങളിലും അബുലൈസ് മുന്‍പന്തിയിലുണ്ടായിരുന്നു.വര്‍ഷങ്ങളായി നവസാമൂഹിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായും പ്രാദേശിക നേതൃനിരയിലും തിളങ്ങിയിട്ടുള്ള പല്ലാരിമംഗലം പരുത്തിക്കാട്ടുകുടിയില്‍ അലിയുടെ ഭാര്യ റംസി അലിയാണ് ഒന്‍പതാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നത്. നാഷണല്‍ വിമന്‍സ് ഫ്രണ്ടിന്റെ പ്രവര്‍ത്തകയായും നേതൃനിരയിലും പ്രവര്‍ത്തിച്ച റംസിയും വിജയപ്രതീക്ഷയോടെയാണ് നാട്ടുകാര്‍ക്കു മുന്നില്‍ മല്‍സരരംഗത്തുള്ളത്. സമീപ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ മുന്‍കാലങ്ങളില്‍ വിജയിച്ച എസ്ഡിപിഐ അംഗങ്ങള്‍ നടപ്പാക്കിയ വികസനപദ്ധതികളുടെ മാതൃക ചൂണ്ടിക്കാട്ടിയാണ് പല്ലാരിമംഗലത്തും മൂന്ന് സ്ഥാനാര്‍ഥികളും വോട്ടഭ്യര്‍ത്ഥിക്കുന്നത്.
RELATED STORIES
വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMT