Ernakulam

ലയണ്‍സ് ക്ലബ്ബിന്റെ കണ്ടയ്‌നര്‍ ടോയ്‌ലറ്റ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു

18 ലക്ഷം രൂപ ചെലവിലാണ് കണ്ടയ്‌നര്‍ ടോയ്‌ലറ്റ് നിര്‍മിച്ചത്

ലയണ്‍സ് ക്ലബ്ബിന്റെ കണ്ടയ്‌നര്‍ ടോയ്‌ലറ്റ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു
X

കൊച്ചി: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയുടെ സ്ട്രീറ്റ് ടോയിലറ്റ് കോംപ്ലക്‌സിന്റെ ഭാഗമായ കണ്ടയ്‌നര്‍ ടോയ്‌ലറ്റ് കൊച്ചിന്‍ കോര്‍പറേഷന് എതിര്‍വശം എറണാകുളം ബോട്ട്‌ജെട്ടി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപം മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 സി ഗവര്‍ണര്‍ വി സി ജയിംസ് അധ്യക്ഷത വഹിച്ചു.

18 ലക്ഷം രൂപ ചെലവിലാണ് കണ്ടയ്‌നര്‍ ടോയ്‌ലറ്റ് നിര്‍മിച്ചത്.കോര്‍പറേഷന്‍ കൗണ്‍സിലര്‍ പത്മജ എസ് മേനോന്‍, ജി കെ ഗ്രൂപ്പ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ആന്റണി, സ്‌റ്റെഫിന്‍ ജോര്‍ജ്ജ്, ലയണ്‍സ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സാജു പി വര്‍ഗ്ഗീസ്, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ സി ജെ ജയിംസ്, സ്ട്രീറ്റ് ടോയിലറ്റ് കോംപ്ലക്‌സ് ഡിസ്ട്രിക്ട് സെക്രട്ടറി അഡ്വ. ജോസ് മങ്ങാലി, ഡോ. ബീന രവികുമാര്‍, രാജന്‍ നമ്പൂതിരി, പ്രഫ. മോനമ്മ കോക്കാട്ട്, ആര്‍ക്കിടെക്ട് ഗോപകുമാര്‍, ഷൈന്‍ കുമാര്‍, സി ജെ ജയിംസ്, ജോര്‍ജ് സാജു പങ്കെടുത്തു.രണ്ടു വീടുകളുടെ സമ്മതപത്രം ചടങ്ങില്‍ കൈമാറി.

Next Story

RELATED STORIES

Share it