Ernakulam

കൊച്ചി ഗ്രീന്‍ കാര്‍ണിവല്‍ 2019: ഫോര്‍ട്ട് കൊച്ചിയില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത് 3000 കുട്ടികള്‍

സംസ്ഥാനത്തെ ശ്രദ്ധേയമായ നവവല്‍സര ആഘോഷം നടക്കുന്ന ഫോര്‍ട്ട്‌കൊച്ചിയില്‍ ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രീന്‍ പ്രാട്ടോക്കോളിന് മുന്‍കൈ എടുക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി പ്രതിനിധികള്‍ അറിയിച്ചു. അതിലേക്കുള്ള ചുവടുവയ്പായിരുന്നു മൂവായിരത്തോളം വിദ്യാര്‍ഥികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ശുചീകരണ യജ്ഞം. പൗരബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പാഠങ്ങള്‍ വരും തലമുറയ്ക്ക് കൂടി പകര്‍ന്നു നല്കുകയായിരുന്നു ലക്ഷ്യം

കൊച്ചി ഗ്രീന്‍ കാര്‍ണിവല്‍ 2019: ഫോര്‍ട്ട് കൊച്ചിയില്‍  ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത് 3000 കുട്ടികള്‍
X

കൊച്ചി: കൊച്ചി ന്യൂ ഇയര്‍ കാര്‍ണിവല്‍ ഗ്രീന്‍ കാര്‍ണിവലാക്കി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി എറണാകുളം ലീഗല്‍ സര്‍വീസ് അതോറിട്ടിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ വിപുലമായ ശുചീകരണ യജ്ഞം നടന്നു. കാര്‍ണിവല്‍ ഹരിത സ്വഭാവത്തിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ 3000 ല്‍ അധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അണിനിരന്നു. ഫോര്‍ട്ട് കൊച്ചി വാസ്‌ഗോഡഗാമാ സ്‌ക്വയറില്‍ ഇന്ന് രാവിലെ 9 മുതല്‍ 10 വരെയാണ് ശുചീകരണ യജ്ഞം നടന്നത്.കെ ജെ മാക്‌സി എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ സബ് ജഡ്ജ് സലീന വി ജി നായര്‍, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ പങ്കെടുത്തു.


സംസ്ഥാനത്തെ ശ്രദ്ധേയമായ നവവല്‍സര ആഘോഷം നടക്കുന്ന ഫോര്‍ട്ട്‌കൊച്ചിയില്‍ ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രീന്‍ പ്രാട്ടോക്കോളിന് മുന്‍കൈ എടുക്കുന്ന ജില്ലാ ലീഗല്‍ സര്‍വീസ് അതോറിട്ടി പ്രതിനിധികള്‍ അറിയിച്ചു. അതിലേക്കുള്ള ചുവടുവയ്പായിരുന്നു മൂവായിരത്തോളം വിദ്യാര്‍ഥികള്‍ ഒരുമിച്ചു ചേര്‍ന്നുള്ള ശുചീകരണ യജ്ഞം. പൗരബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും പാഠങ്ങള്‍ വരും തലമുറയ്ക്ക് കൂടി പകര്‍ന്നു നല്കുകയായിരുന്നു ലക്ഷ്യം. പ്ലാസ്റ്റിക്കെന്നും പ്ലാസ്റ്റിക്ക് അല്ലാത്തവയെന്നും വേര്‍തിരിച്ചാണ് മാലിന്യം കൈകാര്യം ചെയ്തത്. മാലിന്യ സംസ്‌കരണത്തില്‍ ജൈവ, അജൈവ മാലിന്യങ്ങളെ തരംതിരിച്ച് കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍കരണവും നടത്തി. പുതുവല്‍സരത്തിന് മുന്‍പ് ശക്തമായ ബോധവല്‍്ക്കരണ പരിപാടികള്‍ നടത്താനാണ് പദ്ധതി. ഫോര്‍ട്ട് കൊച്ചിയില്‍ പലയിടങ്ങളില്‍ നടക്കുന്ന ചെറു കാര്‍ണിവലുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടരാനാണ് പദ്ധതി. വരും തലമുറയ്ക്കുള്ള കരുതിവയ്പായാണ് ഈ പരിസ്ഥിതി സൗഹൃദ പദ്ധതിയെ സംഘാടകര്‍ കാണുന്നത്.

Next Story

RELATED STORIES

Share it