Ernakulam

22 പവനും ഒന്നര ലക്ഷം രൂപയും കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍

എറണാകുളം നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡില്‍ താമസിക്കുന്ന സരോജാദേവിയുടെ വീട്ടില്‍ നിന്നുമാണ് 7 സ്വര്‍ണ്ണ നാണയം ഉള്‍പ്പെടെ 22 പവന്‍ സ്വര്‍ണാഭരണങ്ങളും 154000/ രൂപയും മോഷണം പോയത്.

കൊച്ചി: ഏഴ് സ്വര്‍ണ്ണ കോയിന്‍ ഉള്‍പ്പെടെ 22 പവന്‍ സ്വര്‍ണാഭരണങ്ങളും 154000/ രൂപയും മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. തൃശൂര്‍ മുരിയാട് കുമ്പളത്തറ വീട്ടില്‍ രാധാ ഡിവിനെ (40) യാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തതു. എറണാകുളം നോര്‍ത്ത് സെന്റ് ബെനഡിക്ട് റോഡില്‍ താമസിക്കുന്ന സരോജാദേവിയുടെ വീട്ടില്‍ നിന്നുമാണ് 7 സ്വര്‍ണ്ണ നാണയം ഉള്‍പ്പെടെ 22 പവന്‍ സ്വര്‍ണാഭരണങ്ങളും 154000/ രൂപയും മോഷണം പോയത്. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കാണാതായതിനെ തുടര്‍ന്ന് അന്വഷിച്ചപ്പോളാണ് ആഭരണങ്ങളും നഷ്ട്ടമായ വിവരം അറിഞ്ഞത്.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വീട്ടില്‍ വേറെ ബന്ധുക്കള്‍ ഒന്നും വരാതിരുന്നാല്‍ വേലക്കാരിയെ സംശയിച്ചെങ്കിലും വീട്ടില്‍ തന്നെ താമസിച്ചിരുന്ന അവര്‍ സാധാരണപോലെ പെരുമാറിയിരുന്നത്. തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ 31ന് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ വേലക്കാരിയുടെ കാള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതില്‍ നിന്നും ഇവര്‍ തന്നെയാണ് മോഷണം നടത്തിയത് എന്ന് നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

തുടര്‍ന്ന് തൃശൂര്‍ മുരിയാടുള്ള വീട്ടില്‍ എത്തി ഇവരെ ചോദ്യം ചെയ്തതില്‍ ഒരു സ്വര്‍ണ്ണ കോയിന്‍ ബാഗില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. ബാക്കി കോയിനുകള്‍ ചുങ്കത്തു ജ്വല്ലറിയില്‍ വിറ്റതായും വീട്ടില്‍ നിന്നും എടുത്ത പണം കടം വീട്ടാന്‍ ഉപയോഗിച്ചതായും ഇവര്‍ സമ്മതിച്ചു. പണയം വെച്ച ഉരുപ്പടികള്‍ പോലീസ് കണ്ടെടുത്തു. അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് സി.ഐ.കെ.ജെ. പീറ്റര്‍, എസ്.ഐ. അനസ്, എ.എസ്.ഐ മാരായ ബഷീര്‍, ശ്രീകുമാര്‍, ഡബ്ല്യു.സി.പി.ഒ സുനിത, അഖില എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇവരെ കൂടുതല്‍ തെളിവെടുപ്പിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.

Next Story

RELATED STORIES

Share it