Ernakulam

പൂന്തുറ സിറാജിന്റെ നിര്യാണം; നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് അന്‍വര്‍സാദത്ത് എംഎല്‍എ

പിഡിപി നിയോജകമണ്ഡലം കമ്മിറ്റി ആലുവ ബാങ്ക് ജംഗ്ഷനില്‍ സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എ

പൂന്തുറ സിറാജിന്റെ നിര്യാണം; നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനെയാണ് നഷ്ടമായതെന്ന് അന്‍വര്‍സാദത്ത് എംഎല്‍എ
X

ആലുവ: രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന നിസ്വാര്‍ഥനായ പൊതുപ്രവര്‍ത്തകനേയാണ് പിഡിപി വൈസ്‌ചെയര്‍മാനായിരുന്ന പൂന്തുറ സിറാജിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ.പിഡിപി നിയോജകമണ്ഡലം കമ്മിറ്റി ആലുവ ബാങ്ക് ജംഗ്ഷനില്‍ സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിലെ പൊതുസമ്മതനും ജനസേവകനും മൂന്ന് വട്ടം തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്ന പൂന്തുറ സിറാജ് പിഡിപി രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലൂടെ കേരളത്തിലെ നിറസാനിധ്യമായി മാറുകയായിരുന്നു. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായി സ്വീകരിക്കാന്‍ കഴിയുന്ന ഒട്ടേറെ സ്വഭാവഗുണങ്ങള്‍ ഉണ്ടായിരുന്ന പൂന്തുറ സിറാജിന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

നിയോജകമണ്ഡലം പ്രസിഡന്റ് ജമാല്‍ ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. പിഡിപി കേന്ദ്രകമ്മിറ്റി അംഗം ടി എ മുജീബ്‌റഹ്മാന്‍ , മുനിസിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ , കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് തോപ്പില്‍ അബു, സിപിഐ ആലുവ മണ്ഡലം സെക്രട്ടറി ഷംസുദ്ദീന്‍ , മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം കെ എ ലത്തീഫ് , വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കരീം കല്ലുങ്കല്‍ , എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് വി കെ നൗഷാദ്, വ്യാപാരി വ്യവസായി പ്രതിനിധി റിയാസ് , മാധ്യമ പ്രവര്‍ത്തകന്‍ യാസര്‍ ,അജ് വ ജില്ല പ്രസിഡന്റ് അബൂബക്കര്‍ , അന്‍സാര്‍ മസ്ജിദ് ഇമാം സലാം സാഹിബ് , പിഡിപി ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര ,ജില്ല വൈസ്പ്രസിഡന്റ് അഷറഫ് വാഴക്കാല , ജലീല്‍ എടയപ്പുറം, ഷിഹാബ് ചേലക്കുളം, യൂസഫ് കോംബാറ , നവാസ് കുന്നുംപുറം, സുബൈര്‍ കാഞ്ഞൂര്‍ , എസ് എം അഷറഫ് പ്രസംഗിച്ചു.

Next Story

RELATED STORIES

Share it