വാണിയക്കാട് സര്വ്വോദയ വനിത സ്വയം സഹായ സംഘം വാര്ഷികാഘോഷം
കുട്ടന്തുരുത്ത് സര്വ്വോദയ നഗറില് നടന്ന ആഘോഷം പ്രത്യാശ അയല്പക്ക സൗഹൃദ കൂട്ടാഴ്മ എറണാകുളം ജില്ലാ പ്രസിഡന്റ് നിമ്മി നൗഷാദ് ഉദ്ഘാടനം ചെയ്തു

പറവൂര്: പ്രത്യാശ അയല്പക്ക സൗഹൃദക്കൂട്ടാഴ്മക്ക് കീഴിലുള്ള വാണിയക്കാട് സര്വ്വോദയ സ്വയം സഹായ സംഘത്തിന്റെ ഏഴാമത് വാര്ഷിക ആഘോഷം സംഘടിപ്പിച്ചു.കുട്ടന്തുരുത്ത് സര്വ്വോദയ നഗറില് നടന്ന ആഘോഷം പ്രത്യാശ അയല്പക്ക സൗഹൃദ കൂട്ടാഴ്മ എറണാകുളം ജില്ലാ പ്രസിഡന്റ് നിമ്മി നൗഷാദ് ഉദ്ഘാടനം ചെയ്തു.

കലുഷിതമായ സമകാലിക സാഹചര്യത്തില് ജാതിമതഭേദമന്യേ നാടിന്റെ ഐക്യം കാത്തു സൂക്ഷിക്കുന്നതിലും സഹായങ്ങള് ലഭ്യമാക്കുന്നതിലും പ്രത്യാശ അയല്പക്ക സൗഹൃദ കൂട്ടായ്മ പോലുള്ള സംഘങ്ങള് മഹത്തായ പങ്കുവഹിക്കുന്നുവെന്ന് അവര് പറഞ്ഞു.

സര്വോദയ സംഘം പ്രസിഡന്റ് ജാസ്മിന് ഷക്കീര് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജസ്ന ഫൈസല് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീതി ജിബിന് റിപ്പോര്ട്ടും അവതരിപ്പിച്ചു.എസ്ഡിപിഐ പറവൂര് മണ്ഡലം പ്രസിഡന്റ് നിസ്സാര് അഹമ്മദ്, സെക്രട്ടറി നിഷാദ് അഷറഫ്, വിമന് ഇന്ത്യ മൂവ്മെന്റ് കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫിദ സിയാദ്,നാഷണല് വിമന്സ് ഫ്രണ്ട് പറവൂര് ഏരിയ സെക്രട്ടറി സെമീറ യാസീന് സംസാരിച്ചു

വാര്ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാകായിക മല്സരത്തിലെ വിജയികള്ക്ക് ചടങ്ങില് സമ്മാനദാനം നിര്വ്വഹിച്ചു.സര്വ്വോദയ സംഘം ഖജാന്ജി സുനിത നിസാര് കൃതജ്ഞത രേഖപ്പെടുത്തി.

RELATED STORIES
അർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്...
8 Aug 2022 3:10 PM GMTഒമാനില് നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്ണ്ണം കവര്ന്ന...
8 Aug 2022 3:00 PM GMTപോപുലര് ഫ്രണ്ട് പുനലൂര് ഏരിയ സമ്മേളനം നാട്ടൊരുമ സമാപിച്ചു
8 Aug 2022 2:23 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTആവിക്കൽ സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ; മേയറെ രക്ഷിക്കാൻ സിപിഎം...
8 Aug 2022 1:51 PM GMT