Ernakulam

മള്‍ട്ടി ക്യുസിന്‍ റെസ്‌റ്റോറന്റ് ഗ്രാന്‍ഡ് എന്‍ട്രി തുറന്നു

റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചലച്ചിത്രതാരം ആസിഫ് അലി , ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ ,സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, റവ. ഫാ ജേക്കബ് കുരുവിള, അബ്ദുല്‍ റഷീദ് ,ഗ്രാന്‍ഡ് എന്‍ട്രി പ്രൊമോട്ടര്‍ മിഹ്‌റാസ് ഇബ്രാഹിം , ഡയറക്ടര്‍ പി കെ ഷെഫി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

മള്‍ട്ടി ക്യുസിന്‍ റെസ്‌റ്റോറന്റ് ഗ്രാന്‍ഡ് എന്‍ട്രി തുറന്നു
X

കൊച്ചി : ഫ്യൂഷന്‍ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മള്‍ട്ടി ക്യൂസിന്‍ റെസ്‌റ്റോറന്റ് ഗ്രാന്‍ഡ് എന്‍ട്രി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ചലച്ചിത്രതാരം ആസിഫ് അലി , ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ ,സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, റവ. ഫാ ജേക്കബ് കുരുവിള, അബ്ദുല്‍ റഷീദ് ,ഗ്രാന്‍ഡ് എന്‍ട്രി പ്രൊമോട്ടര്‍ മിഹ്‌റാസ് ഇബ്രാഹിം , ഡയറക്ടര്‍ പി കെ ഷെഫി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


ദേശീയ പാതയില്‍ വൈറ്റില ചളിക്കവട്ടത്ത് വ്യത്യസ്തവും ആകര്‍ഷകവുമായി ഡിസൈന്‍ ചെയ്തിരിക്കുന്ന റെസ്‌റ്റോറന്റില്‍ 150 പേര്‍ക്ക് ഒരേ സമയം ഇരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഉണ്ട്. രാവിലെ 11 മുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെ റെസ്്‌റ്റോറന്റ് പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫെ ഷോപ്പും റെസ്‌റ്റോറന്റിന്റെ ഭാഗമായി ഉണ്ടായിരിക്കും. കേരള രൂചികള്‍ക്കൊപ്പം അറബിക്, റഷ്യന്‍, ചൈനീസ്, തായ്‌ലന്റ്, നോര്‍ത്ത് ഇന്ത്യന്‍ രൂചികളും ഒരുക്കിയിട്ടുണ്ടെന്ന് മിഹ്‌റാസ് ഇബ്രാഹിം പറഞ്ഞു.

നോണ്‍വെജിനൊപ്പം തന്നെ വ്യത്യസ്ത രുചികളിലുള്ള വെജിറ്റേറിയന്‍ മെനുവിനും പ്രധാന്യം നല്‍കിയിട്ടുണ്ട്. ഔട്ട് ഡോര്‍ കാറ്ററിങിനും തുടക്കം കുറിച്ചിട്ടുണ്ട്. കൊച്ചിക്ക് പുറമേ മറ്റ് നഗരങ്ങളിലേക്കും പുതിയ ഗ്രാന്‍ഡ് എന്‍ട്രി റെസ്‌റ്റോറന്റ് ശൃംഖല വ്യാപിപ്പിക്കാനാണ് പദ്ധതി. നിലവില്‍ മറ്റ് ബ്രാന്റുകളിലായി കൊച്ചിക്ക് പുറമേ ദുബൈ, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിലും റെസ്‌റ്റോറന്റുകള്‍ നിലവിലുണ്ട്.

മിഡില്‍ ഈസ്‌റ്റേണ്‍ തീമില്‍ ഒരു ഇക്കോണമി ഫുഡ് ചെയിന്‍ ബ്രാന്‍ഡ് ലോഞ്ച് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മിഹ്‌റാസ് ''കൊച്ചിയിലെ ഭക്ഷണപ്രേമികള്‍ക്കായി ഗ്രാന്‍ഡ് എന്‍ട്രീയുടെ വാതിലുകള്‍ തുറക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന ്ഗ്രാന്‍ഡ് എന്‍ട്രിയുടെ സ്ഥാപകനും പ്രൊമോട്ടറുമായ മിഹ്‌റാസ് ഇബ്രാഹിം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച പാചക അനുഭവം നല്‍കും. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി തങ്ങള്‍ ഉയര്‍ന്ന നിലവാരവും ശുചിത്വ നിലവാരവും ഉറപ്പാക്കുന്നുവെന്നും മിഹ്‌റാസ് ഇബ്രാഹിം പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്കായി 967 888 8883 വിളിക്കുക.

Next Story

RELATED STORIES

Share it