Ernakulam

കോട്ടണ്‍ഫാബ് പ്രദര്‍ശനം ഏപ്രില്‍ നാലു വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടില്‍

ലക്‌നൗ ആസ്ഥാനമായ അവാധ് ഗ്രാമോദ്യോഗ് സമിതിയാണ് കോട്ടണ്‍ഫാബിന്റെ സംഘാടകര്‍. പരമ്പരാഗത ഹാന്‍ഡ്‌ലൂം വസ്ത്രങ്ങളുടെ വിപുലമായ ശേഖരം തന്നെ ഇത്തവണ ഒരുക്കിയിട്ടുണ്ട്

കോട്ടണ്‍ഫാബ് പ്രദര്‍ശനം ഏപ്രില്‍ നാലു വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടില്‍
X

കൊച്ചി: കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായി കോട്ടണ്‍ ഫാബ് പ്രദര്‍ശനം കൊച്ചിയില്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരമ്പരാഗത വസ്ത്രനിര്‍മാതാക്കളുടെയും കലാകാരന്മാരുടെയും ഉല്‍്പന്നങ്ങളുടെ പ്രദര്‍ശന വില്‍്പനയായ കോട്ടണ്‍ഫാബ് ഏപ്രില്‍ നാലു വരെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ലക്‌നൗ ആസ്ഥാനമായ അവാധ് ഗ്രാമോദ്യോഗ് സമിതിയാണ് കോട്ടണ്‍ഫാബിന്റെ സംഘാടകര്‍. പരമ്പരാഗത ഹാന്‍ഡ്‌ലൂം വസ്ത്രങ്ങളുടെ വിപുലമായ ശേഖരം തന്നെ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

സോഫ്റ്റ് കോട്ടണില്‍ ചന്ദേരി ഡിസൈനുള്ള വസ്ത്രങ്ങള്‍, ബംഗാളിലെ കാന്ത എംബ്രോയിഡറി വസ്ത്രങ്ങള്‍, ഗുജറാത്തിലെ അജാരക് പ്രിന്റ് വസ്ത്ര ശ്രേണികള്‍ എന്നിവ ഇത്തവണ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമായി എത്തിച്ചിട്ടുണ്ട്. ആരെയും ആകര്‍ഷിക്കുന്ന കാശ്മീരി എംബ്രോയിഡറിയില്‍ തീര്‍ത്ത കുര്‍ത്തി, സല്‍വാര്‍ സ്യൂട്ട്, സാരി, ബഞ്ചാരി ഡിസൈനുള്ള ഗുജറാത്തി പ്രിന്റ് ഡ്രസ് മെറ്റിരിയല്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് ഇത്തവണ കോട്ടണ്‍ഫാബിലുള്ളത്. ബിഹാറിലെ പാടലീപുത്രയില്‍ നിന്നുള്ള വൈല്‍ഡ് സീല്‍ക്കായ തസ്സര്‍ കോസ, തെലങ്കാന പോച്ചപ്പള്ളി, കലംകാരി മംഗളഗിരി, ആന്ധ്രയിലെ ഉപ്പഡ, മധ്യപ്രദേശില്‍ നിന്നുള്ള മഹേശ്വരി ആന്‍ഡ് ബാഗ് ബാറ്റിക്, രാജസ്ഥാനി കോട്ട ദോറിയ, പശ്ചിമ ബംഗാളിലെ ധാക്കയ് ജംദാനി, എന്നിവയും വസ്ത്രാരാധകര്‍ക്കായി കോട്ടണ്‍ഫാബില്‍ ഒരുക്കിയിട്ടുണ്ട്.

മണിപ്പൂരി സാരി ഇത്തവണത്തെ പ്രദര്‍ശനത്തിലെ പ്രത്യേകതയാണ്. എല്ലാ സ്റ്റാളുകളിലും പുതിയ ഡിസൈനുകളും വ്യത്യസ്തതയും ഇത്തവണത്തെ പ്രദര്‍ശനം ഉറപ്പ് നല്‍കുന്നുവെന്ന് അവാധ് സെക്രട്ടറി ജാവേദ് ആലം അറിയിച്ചു.തിളക്കമാര്‍ന്ന നിറങ്ങളില്‍ മിറര്‍ വര്‍ക്കുകളുള്ള ഗുജറാത്തിലെ ബന്ധെജ് ആന്‍ഡ് കച്ച് എംബ്രോയിഡറി, ലക്‌നൗവിലെ കാശിതകാരി, ജമ്മു കശ്മീരിലെ നീഡില്‍ വര്‍ക്ക് ചെയ്ത കാശിദ ഇലകളുടെ ഡിസൈനുള്ള ചിനാര്‍ കി പാട്ടി, ഗാട്ടി കെ ഫൂല്‍ തുടങ്ങിയ മികച്ച എംബ്രോയിഡറി വര്‍ക്കുകളുള്ള വസ്ത്രശ്രേണികളും പ്രദര്‍ശനത്തില്‍ ലഭ്യമാണ്. വിവിധ ഡിസൈനിലുള്ള ബെഡ് ഷീറ്റുകള്‍, ബെഡ് കവറുകള്‍, മാറ്റ് എന്നിവയും കോട്ടണ്‍ഫാബില്‍ ലഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരെയും നെയ്ത്തുകാരെയും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവാധ് സൊസൈറ്റി കോട്ടണ്‍ഫാബ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ നിന്നായി 90 സ്റ്റാളുകള്‍ കോട്ടണ്‍ഫാബ് മേളയില്‍ പങ്കെടുക്കുന്നുണ്ട്.

Next Story

RELATED STORIES

Share it