Ernakulam

അറബി ഭാഷാപഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം: കെഎടിഎഫ്

അറബി ഭാഷാപഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം: കെഎടിഎഫ്
X

ആലുവ: വിവിധ മതങ്ങളും സംസ്‌കാരങ്ങളും ആചാരങ്ങളും വേഷങ്ങളും വിവിധ ഭാഷകളും കൂടിച്ചേരുന്ന മഹിതമായ പൈതൃകമാണ് നമ്മുടെ രാജ്യത്തിനുള്ളതെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ അത് കണക്കിലെടുക്കണമെന്നും കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി ആവശ്യപ്പെട്ടു. അറബി ഭാഷയുടെ അനന്തസാധ്യതകള്‍ കണക്കിലെടുത്ത് പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഭാഷാപഠനത്തിനുള്ള കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെഎടിഎഫ് ആലുവ ഉപജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ലാ പ്രസിഡന്റ് ഹുസൈന്‍ കുട്ടമശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഗനി സ്വലാഹി, യൂനുസ് വെണ്ണല, ഹഫ്‌സത്ത് ടീച്ചര്‍, ഡോ. അബ്ദുസ്സലാം, മുര്‍ഷിദ് തൃക്കാക്കര തുടങ്ങിയവര്‍ സംസാരിച്ചു.

ഉപജില്ലാ ഭാരവാഹികളായി ഡോ: അബ്ദുസലാം (പ്രസിഡന്റ്) സക്കീര്‍ ഹുസൈന്‍, നൗഫല്‍ എം (വൈസ് പ്രസിഡന്റ്) വി വൈ യൂനസ് (ജനറല്‍ സെക്രട്ടറി), മുര്‍ഷിദ് എളയൂര്‍, സാജിത എസ് (ജോ. സെക്രട്ടറി) പി ഹഫ്‌സത്ത് (ട്രഷറര്‍), വനിതാ വിങ് ഭാരവാഹികളായി സുഹൈല തുമ്പേല്‍ (ചെയര്‍പേഴ്‌സന്‍), കെ എം റംല, പി എ ആയിഷാ ബീവി (വൈസ് ചെയര്‍പേഴ്‌സന്‍), സി കെ സഫിയ (കണ്‍വീനര്‍), റസീന, എ എസ് സഫിയ (ജോ: കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it