Ernakulam

സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു

സിപിഎം നേതാവ് കെ ജെ ജേക്കബ് അന്തരിച്ചു
X

കൊച്ചി: മുതിര്‍ന്ന സി പി എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ കെ ജെ ജേക്കബ് (77) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബാംബു കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

എറണാകുളം ഏരിയാ സെക്രട്ടറി, പാര്‍ട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡന്റ്, കൊച്ചി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാവും. ശേഷം കലൂര്‍ ആസാദ് റോഡിലുള്ള വസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് കലൂര്‍ കതൃക്കടവ് സെമിത്തേരിയില്‍.



Next Story

RELATED STORIES

Share it