- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ 25 വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച സേവനം കാഴ്ചവെച്ച ദക്ഷിണ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 6 വനിത ആര്‍ക്കിടെക്ടുമാരെയാണ് ഇക്കുറി ആദരിക്കുന്നതെന്ന് ആസാദി ചെയര്‍മാനും ആര്‍ക്കിടെക്റ്റുമായ പ്രഫ. ബി ആര്‍ അജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ദക്ഷിണ ഇന്ത്യയിലെ 6 ചാപ്റ്ററുകളാണ് അവരുടെ ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ മികച്ച വാസ്തുശില്‍പികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജയശ്രീ ദേശ്പാണ്ഡെ (മഹാരാഷ്ട്ര), എ സുബ്ബലക്ഷ്മി (ആന്ധ്രപ്രദേശ്), രേണു ഹാസന്‍ (തെലങ്കാന), നീലം മഞ്ജുനാഥ് (കര്‍ണ്ണാടക), ഷീല ശ്രീപ്രകാശ് (തമിഴ്നാട്), ജബീന്‍ സഖറിയാസ് (കേരളം) എന്നിവരാണ് ഇത്തവണ അവാര്‍ഡിനര്‍ഹരായത്
കൊച്ചി : ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍ ഇന്നോവേഷന്‍സ് (ആസാദി) മൂന്നാമത് ആസാദി വാസ്തുകലാ മഹതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആര്‍ക്കിടെക്ച്ചര്‍ മേഖലയില്‍ 25 വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച സേവനം കാഴ്ചവെച്ച ദക്ഷിണ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 6 വനിത ആര്‍ക്കിടെക്ടുമാരെയാണ് ഇക്കുറി ആദരിക്കുന്നതെന്ന് ആസാദി ചെയര്‍മാനും ആര്‍ക്കിടെക്റ്റുമായ പ്രഫ. ബി ആര്‍ അജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിന്റെ ദക്ഷിണ ഇന്ത്യയിലെ 6 ചാപ്റ്ററുകളാണ് അവരുടെ ചെയര്‍മാന്‍മാരുടെ നേതൃത്വത്തില്‍ മികച്ച വാസ്തുശില്‍പികളെ തിരഞ്ഞെടുത്തിരിക്കുന്നത്. ജയശ്രീ ദേശ്പാണ്ഡെ (മഹാരാഷ്ട്ര), എ സുബ്ബലക്ഷ്മി (ആന്ധ്രപ്രദേശ്), രേണു ഹാസന്‍ (തെലങ്കാന), നീലം മഞ്ജുനാഥ് (കര്‍ണ്ണാടക), ഷീല ശ്രീപ്രകാശ് (തമിഴ്നാട്), ജബീന്‍ സഖറിയാസ് (കേരളം) എന്നിവരാണ് ഇത്തവണ അവാര്‍ഡിനര്‍ഹരായത്. 25000 രൂപയും ഫലകവും അടങ്ങു ന്നതാണ് അവാര്‍ഡ്.
ഭാരതത്തിലെ സമുന്നതരായ വനിത ആര്‍ക്കിടെക്ടുകളെ ആദരിക്കുന്ന അവാര്‍ഡാണ് വാസ്തുകലാ മഹതി അവാര്‍ഡ്. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് വൈറ്റില സില്‍വര്‍ സാന്റ് ഐലന്റ് കോളേജ് കാംപസില്‍ നടക്കുന്ന ചടങ്ങില്‍ എം പിമാരായ ഹൈബി ഈഡന്‍, ബിനോയ് വിശ്വം,മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിക്കും.ആര്‍ക്കിടെക്റ്റ് മേഖലയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മികച്ച എട്ട് വനിതാ ആര്‍ക്കിടെക്റ്റുമാരായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷത്തെയും ആസാദി വാസ്തുകലാ മഹതി അവാര്‍ഡ് ജേതാക്കളെന്നും ബി ആര്‍ അജിത് പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ സാര്‍വ്വദേശീയമായി അവാര്‍ഡ് നല്‍കുവാന്‍ നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. ആസാദി വൈസ് പ്രിന്‍സിപ്പാള്‍ ആര്‍ക്കിടെക്റ്റ് അര്‍ജ്ജുന്‍ രാജന്‍, ജനറല്‍ മാനേജര്‍ ടി പ്രബോഷ് , വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍മാന്‍ പി എം യാക്കൂബ്, വൈസ് ചെയര്‍പേഴ്സണ്‍ അനീറ്റ പോള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
തിരുവനന്തപുരത്ത് റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച്...
11 Dec 2024 2:45 PM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് മേല്‍ക്കൈ, എല്‍ഡിഎഫിന് മൂന്ന്...
11 Dec 2024 11:26 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMTവി ടി രാജശേഖര്‍: ജാതി മേധാവിത്വത്തിനും ചൂഷണങ്ങള്‍ക്കുമെതിരേ ജീവിതം...
10 Dec 2024 2:01 PM GMTമാവേലിക്കര സ്വദേശി നോയിഡയില്‍ ആത്മഹത്യ ചെയ്തു
9 Dec 2024 9:18 AM GMTനെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ജീവനൊടുക്കി
8 Dec 2024 11:13 AM GMT