Ernakulam

കൊച്ചി അമൃത ആശുപത്രിയിലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു

കൊച്ചി അമൃത ആശുപത്രിയിലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു
X

കൊച്ചി: അമൃത ആശുപത്രിയിലെ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഹോസ്റ്റലിലാണ് തൂങ്ങി മരിച്ചനിലില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് പോലിസ് വ്യക്തമാക്കി. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിക്കുന്ന മീനു മനോജാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ പരീക്ഷാഫലം പുറത്തുവന്നിരുന്നു. ഈ പരീക്ഷയില്‍ കുട്ടി പരാജയപ്പെട്ടിരുന്നു.

ഇതിന്റെ നിരാശയിലാകാം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. മൂന്ന് പെണ്‍കുട്ടികളാണ് ഹോസ്റ്റല്‍ മുറിയില്‍ താമസിക്കുന്നത്. രാവിലെ മറ്റുപെണ്‍കുട്ടികള്‍ എഴുന്നേറ്റപ്പോള്‍ മീനുവിനെ തൂങ്ങിയനിലയില്‍ കാണുകയായിരുന്നു. കോതമംഗലം സ്വദേശിനിയാണ് ആത്മഹത്യ ചെയ്ത മീനു മനോജ്. സ്ഥലത്ത് പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഒരു വര്‍ഷത്തെ കോഴ്‌സിനാണ് മീനു ഇവിടെ ചേര്‍ന്നിരുന്നത്.


Next Story

RELATED STORIES

Share it