Ernakulam

ഭാഷാ മാധുര്യം പകര്‍ന്ന് സര്‍ഗ്ഗ സായാഹ്നം

മാതൃമലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ്ബും,ആര്‍ട്‌സ് സ്‌പേസ് കൊച്ചിയും സഹകരിച്ച് സംഘടിപ്പിച്ച പരിപാടി സാഹിത്യകാരന്‍ പി എഫ് മാത്യൂസ് ഉദ്ഘാടനം ചെയ്തു

ഭാഷാ മാധുര്യം പകര്‍ന്ന് സര്‍ഗ്ഗ സായാഹ്നം
X

കൊച്ചി : സുഭാഷ് പാര്‍ക്കിലെ സന്ദര്‍ശകര്‍ക്ക് മലയാളത്തിന്റെ മാധുര്യം പകര്‍ന്ന് സര്‍ഗ്ഗ സായാഹ്നവും സംഗീത സന്ധ്യയും നടത്തി. മാതൃഭാഷാ പ്രസംഗ പരിശീലന കളരിയായ മാതൃമലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ്ബും, പൊതു ഇടങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയ കൊച്ചി കോര്‍പ്പറേഷന്റെ സംരംഭമായ ആര്‍ട്‌സ് സ്‌പേസ് കൊച്ചിയും (ആസ്‌ക്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സാഹിത്യകാരന്‍ പി എഫ് മാത്യൂസ് ഉദ്ഘാടനം ചെയ്തു.

ഭാഷയും കലയുമെല്ലാം ഉടലെടുക്കുന്നത് അടിസ്ഥാന വിഭാഗത്തില്‍ നിന്നാണെന്നും അതുകൊണ്ടാണ് നഞ്ചമ്മയുടെ സംഗീതം വേറിട്ടതും ആസ്വാദ്യകരമായി മാറുന്നതെന്നും പി എഫ് മാത്യൂസ് പറഞ്ഞു. ഭാഷ ജനിച്ചതും അവിടെ തന്നെയാണ്. നാം നമ്മുടെ അടിസ്ഥാന ഭാഷയെ കൈവിട്ടു തുടങ്ങി. പല പദങ്ങളും ഇപ്പൊള്‍ മറവിയിലായി. ഭാഷയെ തിരികെ പിടിക്കേണ്ട കാലമായി.

നമ്മുടെ ഭാഷ തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്വം ഭരണ വര്‍ഗത്തിനോ ഉദ്യോഗസ്ഥര്‍ക്കോ അല്ല നമുക്കാണ്. മാതൃമലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് പോലെയുള്ള കൂട്ടായ്മകള്‍ക്ക് ഇതില്‍ ഒരുപാട് സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്നും പി എഫ് മാത്യൂസ് പറഞ്ഞു. ക്ലബ് പ്രസിഡന്റ് എ എന്‍ ശോഭ അധ്യക്ഷത വഹിച്ചു.സി ഹെഡ് ഡയറക്ടര്‍ ഡോ. രാജന്‍, അഡ്വക്കേറ്റ് ഹരിരാജ് മാധവ് രാജേന്ദ്രന്‍, അഡ്വക്കേറ്റ് എം ആര്‍ രാജേന്ദ്രന്‍ നായര്‍, ആദര്‍ശ് കുമാര്‍ ജി നായര്‍, അഞ്ജലി ശ്രീകുമാര്‍, ജോഷി വര്‍ഗ്ഗീസ് സംസാരിച്ചു.

Next Story

RELATED STORIES

Share it