Ernakulam

വിജയ ഫാര്‍മസിയുടെ വൈദ്യകാര്‍ട്ട് വെല്‍നസ് ഹബ് കലൂരില്‍ തുറന്നു

കലൂര്‍ ആസാദ് റോഡിലെ എന്‍എപി ജംഗ്ഷനിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.വൈദ്യകര്‍ട്ടിന്റെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂനിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍ നിര്‍വ്വഹിച്ചു

വിജയ ഫാര്‍മസിയുടെ വൈദ്യകാര്‍ട്ട് വെല്‍നസ് ഹബ് കലൂരില്‍ തുറന്നു
X

കൊച്ചി: കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജയ ആയുര്‍വേദ ഫാര്‍മസിയുടെ പുതിയ സംരംഭമായ ' വൈദ്യകാര്‍ട്ട് യുവര്‍ വെല്‍നസ് ഹബ് കലൂര്‍ ആസാദ് റോഡിലെ എന്‍ എ പി ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു.വൈദ്യകര്‍ട്ടിന്റെ ഉദ്ഘാടനം എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂനിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍ നിര്‍വ്വഹിച്ചു.കൗണ്‍സിലര്‍ ആന്റണി പൈനുത്തറ ആദ്യ വില്‍പന നടത്തി.കൗണ്‍സിലര്‍ അരിസ്‌റ്റോട്ടില്‍, മുന്‍ മേയര്‍ ടോണി ചമ്മണി, കേരള ഹൈക്കോര്‍ട്ട് സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അഡ്വ. ടി പി സിന്ധുമോള്‍, കെ വി മനോജ്, കെ കെ മാധവന്‍ പങ്കെടുത്തു.

ഡോക്ടര്‍മാരുടെ സേവനം മുതല്‍ പ്രീമിയം ആയുര്‍വേദ മരുന്നുകളും മറ്റു ഉല്‍പന്നങ്ങളും, ഹെര്‍ബല്‍ കോസ്‌മെറ്റിക്‌സ്, ജൈവ ഉല്‍പന്നങ്ങള്‍, യോഗ ആക്‌സസറികള്‍, ആരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ , ഹെര്‍ബല്‍ ഗാര്‍ഡനിംഗ് തുടങ്ങിയ ആയുര്‍വേദ സംബന്ധമായ എല്ലാ ആവശ്യങ്ങളും ഇവിടെ ലഭ്യമാകുമെന്നു വിജയ ആയുര്‍വേദ ഫാര്‍മസി സ്ഥാപകന്‍ കെ വി വിജയന്‍ വൈദ്യര്‍, വൈദ്യകാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഡോ. ശുഭ റാണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. വിപിന്‍ ദാസ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ജിതിന്‍ ദാസ്, ഡോ. ശ്രുതി എന്നിവര്‍ അറിയിച്ചു .

Next Story

RELATED STORIES

Share it