Alappuzha

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെ അറസ്റ്റ് ചെയ്തു

അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിന്റെ രാഷ്ട്രീയ പക പോക്കലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു.

അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെ അറസ്റ്റ് ചെയ്തു
X

ഹരിപ്പാട്: ലോക്ക് ഡൗണില്‍ ദുരിതത്തിലായ അതിഥി തൊഴിലാളികളെ തെരുവില്‍ പ്രതിഷേധിക്കാന്‍ സംഘടിപ്പിച്ചെന്ന് ആരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ചിങ്ങോലി എന്‍ടിപിസി ജങ്ഷനു സമീപം ദാറുല്‍ നൂറായില്‍ നാസര്‍ ആറാട്ടുപുഴ(57)യെയാണ് ഹരിപ്പാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കാര്‍ത്തികപ്പള്ളി ജങ്ഷനില്‍ 30ഓളം തൊഴിലാളികളെ സംഘടിച്ചെന്നാണ് ഇദ്ദേഹത്തിനെതിരായ കുറ്റം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലിസ് പറഞ്ഞു. എസ്പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ് ഐ ലെയ്‌സാദ് മുഹമ്മദ്, ഹരിപ്പാട് സിഐ ആര്‍ ഫയാസ്, എസ്‌ഐ എം ഹുസയ്ന്‍, എ എസ് ഐ അന്‍വര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നാസര്‍ ആറാട്ടുപുഴടെ പിന്നീട് ജാമ്യത്തില്‍വിട്ടയച്ചു.

അതേസമയം, ആലപ്പുഴ ജില്ലയിലെ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിന്റെ രാഷ്ട്രീയ പക പോക്കലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവിച്ചു. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണ ഉത്തരവാദിത്വം കെട്ടിട ഉടമകള്‍ക്ക് മേല്‍ കെട്ടിവച്ച് ഒഴിഞ്ഞുമാറിയ സംസ്ഥാന സര്‍ക്കാറിന്റെ സമീപനം ജനശ്രദ്ധയില്‍ കൊണ്ടുവന്നതിന്റെ പേരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ വേട്ടയാടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it