വധശ്രമക്കേസ്: അഞ്ച് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

പള്ളാത്തുരുത്തി പള്ളിവീട്ടിൽ സുനീർ, കന്നിട്ടപ്പറമ്പിൽ സൽമാൻ, കളത്തിൽപ്പറമ്പിൽ ഷബീർഖാൻ എന്നിവരെയാണ് കഴിഞ്ഞ ചൊവ്വാഴ‌്ച രാത്രി പത്തോടെ എട്ടംഗസംഘം ക്രൂരമായി അക്രമിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നടന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് അക്രമം.

വധശ്രമക്കേസ്: അഞ്ച് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

ആലപ്പുഴ: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരായ വധശ്രമക്കേസിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ ആലപ്പുഴ സൗത്ത് പോലിസിന്റെ പിടിയിൽ. തിരുമല പാണാപറമ്പിൽ അശ്വിൻദേവ് (26), മഠത്തിൽവീട്ടിൽ അഖിൽ (28), പ്രകാശ്ഭവനിൽ സഞ‌്ജു പ്രകാശ് (26) കൂട്ടുമ്മേൽ വീട്ടിൽ രഞ‌്ജിത് (24), അരയശേരി വീട്ടിൽ സന്ദീപ‌് (25) എന്നിവരാണ് അറസ്റ്റിലായത്.

പള്ളാത്തുരുത്തി പള്ളിവീട്ടിൽ സുനീർ (25), കന്നിട്ടപ്പറമ്പിൽ സൽമാൻ (18), കളത്തിൽപ്പറമ്പിൽ ഷബീർഖാൻ (19) എന്നിവരെയാണ് കഴിഞ്ഞ ചൊവ്വാഴ‌്ച രാത്രി പത്തോടെ എട്ടംഗസംഘം അക്രമിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് നടന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് അക്രമം.

ബൈക്കിൽ പോവുകയായിരുന്ന ഇവരെ ചുങ്കം ഔട്ട‌്പോസ‌്റ്റിന‌് സമീപത്തെ ഭഗവതിക്ഷേത്രത്തിനടുത്ത‌് പതിയിരുന്ന‌് ആക്രമിക്കുകയായിരുന്നു. സുനീറിനെ തലയ‌്ക്കടിച്ചുവീഴ‌്ത്തി കത്തികൊണ്ട‌് കുത്തി. ഷബീർഖാന്റെ തലയ‌്ക്ക‌് വെട്ടേറ്റു. സൽമാനെ കമ്പിവടികൊണ്ട് അടിച്ച‌് പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ സുനീറിനെ മണിക്കൂറുകൾനീണ്ട ശസ‌്ത്രക്രിയയ‌്ക്ക‌ുശേഷം ഐസിയുവിലേക്ക‌് മാറ്റി. ഇയാളുടെ ആന്തരീകാവയവങ്ങൾക്ക‌് ഗുരുതരമായി മുറിവേറ്റതായി ഡോക‌്ടർമാർ പറഞ്ഞു.

RELATED STORIES

Share it
Top