Alappuzha

മല്‍സ്യബന്ധനത്തിടെ തൊഴിലാളി ബോട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മല്‍സ്യബന്ധനത്തിടെ തൊഴിലാളി ബോട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
X

അമ്പലപ്പുഴ: മല്‍സ്യ ബന്ധനത്തിടെ തൊഴിലാളി ബോട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പുറക്കാട് പുതുവല്‍ വീട്ടില്‍ സത്യദേവന്റെ മകന്‍ സുമേഷാ(25)ണ് മരിച്ചത്. ഇന്നലെ രാത്രിയോടെ പുറക്കാട് തീരത്ത് നിന്നു 10 നോട്ടിക്കല്‍ അകലെ കടലിലാണ് സംഭവം. ബോട്ടില്‍ മല്‍സ്യബന്ധനം നടത്തുന്നതിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രാത്രി 11.15 ഓടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ തോട്ടപ്പള്ളി തീരദേശ പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.




Next Story

RELATED STORIES

Share it