Alappuzha

ഐ എന്‍ എല്‍ ആലപ്പുഴ ജില്ലാ ഖജാന്‍ജി ഷാജി കൃഷ്ണന്‍ അന്തരിച്ചു

ഷാജി കൃഷ്ണന്റെ വിയോഗംഇടത്മതേതരപ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് ഐ.എന്‍.എല്‍ ആലപ്പുഴ ജില്ലാകമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ മതനിരപേക്ഷ നിലപാടുകളില്‍ ആകൃഷ്ടനായി പാര്‍ട്ടിയിലേക്ക്കടന്നു വന്ന വ്യക്തിയാണ് ഷാജി കൃഷ്ണനെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും പറഞ്ഞു

ഐ എന്‍ എല്‍ ആലപ്പുഴ ജില്ലാ ഖജാന്‍ജി ഷാജി കൃഷ്ണന്‍ അന്തരിച്ചു
X

ആലപ്പുഴ:ഐ എന്‍ എല്‍ ആലപ്പുഴ ജില്ലാ ഖജാന്‍ജിയും നാഷണല്‍ ലേബര്‍ യൂനിയന്‍ സംസ്ഥാന വൈസ്പ്രസിഡന്റുമായ മുല്ലാത്ത് വാര്‍ഡില്‍ ഷാജി കൃഷ്ണന്‍ (59) അന്തരിച്ചു.വിജയമ്മയാണ് ഭാര്യ. ഷാജി കൃഷ്ണന്റെ മൃതദേഹം സംസ്‌ക്കരിച്ചു.ഷാജി കൃഷ്ണന്റെ വിയോഗംഇടത്മതേതരപ്രസ്ഥാനങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്ന് ഐ.എന്‍.എല്‍ ആലപ്പുഴ ജില്ലാകമ്മിറ്റിഅനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ മതനിരപേക്ഷ നിലപാടുകളില്‍ ആകൃഷ്ടനായി പാര്‍ട്ടിയിലേക്ക്കടന്നു വന്ന വ്യക്തിയാണ് ഷാജി കൃഷ്ണനെന്ന് ഐഎന്‍എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും പറഞ്ഞു. ജില്ലാ ജന.സെക്രട്ടറി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എന്നീ നിലയിലുംഅദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഷാജി കൃഷ്ണന്റെ വേര്‍പാടില്‍ ദേശിയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍, ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ ദേശിയ ഖജാന്‍ജി ഡോ: എ എ അമീന്‍, സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുല്‍ വഹാബ് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, ഹംസാ ഹാജി, വൈസ് പ്രസിഡന്റ് എം എം.മാഹിന്‍ സെക്രട്ടറിമാരായ എം എ ലത്തീഫ്,നാസര്‍കോയാതങ്ങള്‍, എന്‍എല്‍യു സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ, നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന പ്രസിഡന്റ് നിഷാവിനു, നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷെമീര്‍ പയ്യനങ്ങാടി, ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍,സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ആര്‍ നാസര്‍, അഡ്വ.എ എം ആരിഫ് എംപി. കോണ്‍(എസ്) ജില്ലാ പ്രസിഡന്റ് പി കെ ഹരിദാസ്, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് ജോണി മുക്കം, ട്രഷറര്‍ ഹക്കിം ഇടക്കേരി, എച്ച് സലാം, നവാസ്,സുധീര്‍കോയ, എച്ച് മുഹമ്മമദലി, ജനതാദള്‍ സംസ്ഥാന സെക്രട്ടറി ബിജിലി ജോസഫ്,ഹബിബ് അനുശോചിച്ചു.

Next Story

RELATED STORIES

Share it